കലക്ടർ പാടത്തിറങ്ങി; കൊയ്ത്ത് ഉത്സവമാക്കി കുട്ടികൾ
text_fieldsഅരീക്കോട്: സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ ബിരിയാണിപ്പാടത്തിെൻറ കൂട്ടുകാർ ഇക്കുറിയും പതിവുതെറ്റിച്ചില്ല. നൂറുമേനി വിളവെടുപ്പുമായി ആഘോഷത്തിമിർപ്പിൽ കൊയ്ത്തുത്സവം നടന്നു. ജില്ല കലക്ടറെതന്നെ ഇത്തവണ വിളവെടുപ്പിന് ഒപ്പം കൂട്ടി. കലക്ടർ കെ. ഗോപാലകൃഷ്ണൻ പതിവ് വേഷം ഒഴിവാക്കി മുണ്ടും മടക്കിക്കുത്തി പാടത്തിറങ്ങി, പാളത്തൊപ്പി ധരിച്ച് കൊയ്ത്തുതുടങ്ങിയതോടെ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ആവേശത്തിലായി.
സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിലാണ് യുവകർഷകനും അരീക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിൽ കുട്ടികൾ കൊയ്ത്തുത്സവം കെങ്കേമമാക്കിയത്. 'ഗന്ധകശാല' ഇനത്തിൽപെട്ട നെല്ല് കൊയ്ത്തുപാട്ടിെൻറ ഈരടികൾക്കൊപ്പം കലക്ടറും സംഘവും കൊയ്തെടുത്തു.നൗഷർ കല്ലട, മുതിർന്ന കർഷകൻ മഠത്തിൽ മുഹമ്മദ്, പഴയകാല കൊയ്ത്തുകാർ എന്നിവരെ കലക്ടർ ആദരിച്ചു.
ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. അബ്ദുൽ മനാഫ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എൻ.വി. അബ്ദുറഹ്മാൻ, സ്കൂൾ പ്രിൻസിപ്പൽ കെ.ടി. മുനീബുറഹ്മാൻ, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.ടി. അബ്ദുഹാജി, വില്ലജ് ഓഫിസർ സതീഷ് ചളിപ്പാടം, മാനേജർ കെ. സലാം, എൻ. അബ്ദുല്ല, സി.കെ. സലാം, എം.പി.ബി. ഷൗക്കത്ത്, ഹെഡ്മാസ്റ്റർ സി.പി. അബ്ദുൽ കരീം, പി.ടി.എ പ്രസിഡൻറ് അൻവർ കാരാട്ടിൽ എന്നിവർ സംബന്ധിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മുഹ്സിൻ ചോലയിൽ സ്വാഗതവും ലീഡർ സജ സലീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.