ഇനി അമ്മമാരെ തേടിയെത്തും, മക്കളുടെ കത്തുകൾ
text_fieldsതുവ്വൂർ: ഇൻലൻഡ് നിറച്ച് മക്കളെഴുതിക്കൂട്ടിയ സ്നേഹാക്ഷരങ്ങൾ ഇനി അമ്മമാരെ തേടിയെത്തും. പോസ്റ്റ്മാൻ കൊണ്ടുവരുന്ന കത്തുകൾ ഗൃഹാതുര ഓർമകളിൽ അവർ പൊട്ടിച്ചു വായിക്കും. ലോകതപാൽ ദിനത്തിൽ തപാൽ വകുപ്പാണ് തറയ്ക്കൽ എ.യു.പി സ്കൂൾ വിദ്യാർഥികൾക്ക് അമ്മമാർക്ക് കത്തെഴുതാൻ അവസരമൊരുക്കിയത്. ഇൻലൻഡും താൽക്കാലിക പോസ്റ്റ് ബോക്സും തപാൽ വകുപ്പ് സ്കൂളിലെത്തിച്ചു.
അധ്യാപകർ നിർദേശങ്ങൾ നൽകി. ഉള്ളടക്കമെഴുതി വിദ്യാർഥികൾ കത്ത് പോസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് എ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പോസ്റ്റ് മാസ്റ്റർ പി. നിയാസ്, പ്രധാനാധ്യാപകൻ സതീശൻ കോഴിശ്ശേരി, ടി. അനിൽ, പി.കെ. ജയ, പോസ്റ്റ് വുമൺ കെ. ജസ്ന, കെ. നിയാസ്, കെ. സന്ദീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.