കുട്ടികളുടെ വിമാനയാത്ര; ഇപ്പോഴും പ്രത്യേക സുരക്ഷയില്ലാതെ
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ ദുരന്തം വിമാനയാത്രക്കാരായ കുട്ടികളുടെ സുരക്ഷയിലേക്കും വിരൽചൂണ്ടുന്നു. അപകടം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.െഎ.ബി) അന്വേഷണ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. വ്യോമയാന മേഖലയിൽ ദീർഘകാലമായി അവഗണിക്കപ്പെട്ട വിഷയംകൂടിയാണിത്.
2020 ആഗസ്റ്റ് ഏഴിന് ദുബൈയിൽനിന്ന് എത്തിയ വിമാനത്തിലെ 184 യാത്രികരിൽ പത്തുപേർ കുട്ടികളായിരുന്നു. ഇതിൽ മൂന്നുപേർ മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിേക്കൽക്കുകയും ചെയ്തു. നാലുപേരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെ മടിയിൽ ഇരിക്കുന്നതല്ലാതെ ഇവർക്ക് മറ്റു സുരക്ഷ സംവിധാനങ്ങളൊന്നും ലഭ്യമല്ല. ഇവർക്കും സുരക്ഷ ഒരുക്കണമെന്നതു സംബന്ധിച്ചുള്ള ചർച്ചകളാണ് ഉയരുന്നത്.
പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് എ.എ.െഎ.ബി വിവരങ്ങൾ ശേഖരിച്ചിരുന്നു. ആഘാതത്തെക്കുറിച്ച് ക്രൂവിൽനിന്ന് മൂൻകുട്ടി വിവരം ലഭിക്കാത്തതിനാൽ സാധാരണ രീതിയിൽ രക്ഷിതാക്കളുടെ മടിയിലായിരുന്നു കുട്ടികൾ ഉണ്ടായിരുന്നത്. എയർഇന്ത്യ എക്സ്പ്രസിനും സുരക്ഷ സംബന്ധിച്ച് വ്യവസ്ഥയിെല്ലന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഇന്ത്യൻ വിമാന കമ്പനികൾ കുട്ടികൾക്ക് പ്രത്യേക സീറ്റ് അനുവദിക്കുന്നില്ല. മാതാപിതാക്കളും പ്രത്യേക സീറ്റിനായി താൽപര്യപ്പെടുന്നില്ലെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു. പ്രത്യേക സീറ്റ് അനുവദിക്കുന്നതോെട കുട്ടികൾക്കും മുതിർന്നവർക്ക് ലഭിക്കുന്ന സുരക്ഷ സാധ്യമാകും. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗൈനസേഷൻ (െഎ.സി.എ.ഒ) നിർദേശിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ അേമരിക്ക പോലുള്ള ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇവിടെ കുട്ടികൾക്കായി പ്രത്യേക സംവിധാനമുണ്ട്. അമേരിക്കയുടെ വ്യോമയാന മേഖലയിലെ നിയന്ത്രണ അതോറിറ്റിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.