കുട്ടികളുെട ധീരത: പുരസ്കാര നിറവിൽ ഉമർ മുഖ്താറും മുഹമ്മദ് ഹംറാസും
text_fieldsവേങ്ങര/പൂക്കോട്ടൂർ: ധീരതക്ക് അവാർഡ് നേടിയ വേങ്ങര സ്വദേശി ഉമർ മുഖ്താറും പൂക്കോട്ടൂർ സ്വദേശി കെ. മുഹമ്മദ് ഹംറാസും ജില്ലക്ക് അഭിമാനമായി. കുളത്തിൽ മുങ്ങിത്താഴ്ന്ന വീട്ടമ്മയടക്കം മൂന്നുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയാണ് 11കാരനായ ഉമർ മുഖ്താറിനെ ദേശീയ അവാർഡിന് അർഹനായത്. 2020 ജൂണിൽ പാങ്ങാട്ടുകുണ്ടിലെ വേങ്ങര പാടത്തോട് ചേർന്ന് ഇവരുടെ വീടിനടുത്ത ചോലക്കുളത്തിൽ പിതൃസഹോദരൻ പരേതനായ സിദ്ദീഖിെൻറ ഭാര്യ സുമയ്യ, മകൻ സെസിൻ അഹമ്മദ് (10), അയൽവീട്ടിലെ ആദിൽ (അഞ്ച്) എന്നിവർ കുളിച്ചുകൊണ്ടിരിക്കെ അപകടത്തിൽപെടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിലിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സെസിനും ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിെട സുമയ്യയും വെള്ളത്തിലേക്ക് താഴ്ന്നു.
ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ ഉമർ മുഖ്താർ രണ്ടാൾ പൊക്കത്തിൽ വെള്ളമുള്ള കുളത്തിലേക്ക് എടുത്തുചാടി എല്ലാവരെയും രക്ഷിക്കുകയായിരുന്നു. ഉമർ മുഖ്താറിെൻറ മാതാവ് സമീറ. അൽഫിന, മുഹമ്മദ് ഐമൻ എന്നിവർ സഹോദരങ്ങളാണ്. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽെഫയർ നൽകുന്ന സ്പെഷൽ അവാർഡാണ് ഉമർ മുഖ്താറിന് ലഭിച്ചത്
പൂക്കോട്ടൂർ സ്വദേശിയായ കെ. മുഹമ്മദ് ഹംറാസിനെ അവാർഡിന് അർഹമാക്കിയ സംഭവം കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. കൃഷി ആവശ്യങ്ങൾക്കായി വയലിന് സമീപത്തുള്ള കുളത്തിൽനിന്ന് വെള്ളം എടുക്കവെ വഴുതിവീണ മുഹമ്മദിനെ രക്ഷപ്പെടുത്തിയതിനാണ് 17കാരനായ ഹംറാസിനെ അവാർഡിന് അർഹനക്കിയത്.
പൂക്കോട്ടൂർ പള്ളിമുക്ക് കളത്തിങ്ങൽ ഹംസ-ഹസീന ദമ്പതികളുടെ മൂത്ത മകനും അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമാണ്. മാർച്ച് ആദ്യവാരത്തിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.