പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം പടരുന്നു
text_fieldsമലപ്പുറം: മതേതര സങ്കൽപത്തിനും രാഷ്ട്രപാരമ്പര്യത്തിനും ഭരണഘടനക്കും വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനും ചട്ടങ്ങൾക്കുമെതിരെ മതേതര മുന്നണികൾ പ്രത്യയശാസ്ത്ര ഭിന്നതകൾ മാറ്റിവെച്ച് ഒന്നിച്ച് പ്രക്ഷോഭത്തിനിറങ്ങണമെന്ന് എസ്.വൈ.എസ് ഈസ്റ്റ ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍ സംസാരിച്ചു.
മലപ്പുറം: യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വള്ളുവമ്പ്രം മുതൽ മോങ്ങം വരെ ഫ്രീഡം മാർച്ച് നടത്തി. രാത്രി 10.15 ഓടെ ആരംഭിച്ച മാർച്ചിന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുജീബ് കാടേരി, ഷാഫി കാടേങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യൻ നാഷനൽ ലീഗ് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ല ജനറൽ സെക്രട്ടറി പി.കെ.എസ്. മുജീബ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. പ്രഫ: കെ.കെ. മുഹമ്മദ്, മുഹമ്മദലി, ഖാലിദ് മഞ്ചേരി, കെ.കെ. മൊയ്തീൻ കുട്ടി നേതൃത്വം നൽകി.
അങ്ങാടിപ്പുറം: പ്രധാനമന്ത്രി പ്രഖ്യാപിച്ച സി.എ.എ വിഭജന നിയമത്തിനെതിരെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. സെയ്താലി വലമ്പൂർ, ശിഹാബ്, ഫസൽ തിരൂർക്കാട്, റഹ്മത്തുല്ലാ അരങ്ങത്ത്, ഷമീർ അങ്ങാടിപ്പുറം, റഷീദ് കുറ്റീരി, അഹമ്മദ് സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
മേലാറ്റൂർ: വെൽഫെയർ പാർട്ടി മേലാറ്റൂർ ഘടകം ബഹുജന പ്രക്ഷോഭം നടത്തി. അഷ്റഫ് ഒലിപ്പുഴ, എ. ഹസനുൽ ബന്ന, കെ.വി. കുഞ്ഞാണി, അഷ്റഫ് എടപ്പറ്റ, കബീർ ഒലിപ്പുഴ, ജംഷീർ ചെമ്മാണിയോട്, നജ്മ, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: സി.പി.എം പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പൊതുയോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, സി. ദിവാകരൻ, പി. ഗോവിന്ദപ്രസാദ്, എം.കെ. ശ്രീധരൻ, പി. ഷാജി, എ. നസീറ, നിഷി, എം.എം. മുസ്തഫ, വി. ഹനീഫ, അതുൽ രാജ്, സി.പി. രാമദാസ്, എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.