പൗരത്വ ഭേദഗതി നിയമം: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും ആത്മാർഥതയുണ്ടെങ്കില്‍ പൗരത്വ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി. വേലായുധന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, അഷ്റഫ് കോക്കൂര്‍, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, പി.എ. സലാം, പി.കെ. ബാവ, ഖാദര്‍ മേല്‍മുറി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.