മലപ്പുറത്ത് വീടുകളിലേക്ക് സിറ്റി ഗ്യാസ് കണക്ഷൻ
text_fieldsമലപ്പുറം: ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിെൻറ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി സി.എന്‍.ജി ഗ്യാസ് (പ്രകൃതി വാതകം) എത്തിക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ കൗണ്‍സില്‍ യോഗത്തിെൻറ അനുമതി. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് നഗരസഭ പരിധിയിലെ വിവിധ റോഡുകള്‍ അദാനി ഗ്രൂപ്പ് മുറിക്കും. 18 കിലോമീറ്ററോളം നീളത്തിലാണ് പദ്ധതിക്കായി റോഡ് മുറിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ജില്ലയിലാകെ 3,38,000 ഓളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് കണക്ഷന് നല്‍കുക. ഇതിനായി 130 സബ് ട്രാന്സ്മിഷന് സ്റ്റേഷനുകള്‍ ആരംഭിക്കും.
ട്രാന്സ്മിഷന് സ്റ്റേഷനുകള്‍ വഴി ഉയര്‍ന്ന സമ്മർദമുള്ള ഗ്യാസ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ചെറിയ പൈപ്പുകളില്‍ 110 മിലി മീറ്റര്‍ സമ്മർദത്തിലും വീടുകളിലേക്ക് എത്തിക്കുമ്പോള്‍ സമ്മർദം കുറച്ച് 21 മില്ലി മീറ്ററിലെത്തിച്ച് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 6,000 രൂപ കണക്ഷന് നിരക്കും 1,000 രൂപ മീറ്റര്‍ നിരക്കുമടക്കം 7,000 രൂപയാണ് നല്‍കേണ്ടി വരിക. മഞ്ചേരി നെല്ലിപ്പറമ്പിലെ പ്രധാന വിതരണ കേന്ദ്രത്തില്‍ നിന്നാണ് ഗ്യാസ് വിതരണം. പ്രധാന പാതകളില്‍ പൈപ്പ് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. റോഡ് പൊളിച്ചാല്‍ പുനഃസ്ഥാപിക്കുന്നതിന് 4.44 കോടി രൂപ വേണ്ടി വരും. തുകയുടെ 10 ശതമാനം ബാങ്ക് ഗാരൻറി കമ്പനിയില്‍ നിന്ന് നഗരസഭ ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.