സിവിൽ സർവിസ്: വേണ്ടത് ചിട്ടയായ പഠനം -അബൂബക്കർ സിദ്ദീഖ്
text_fields2003ൽ 108ാം റാങ്ക് നേടിയാണ് കിഴിശ്ശേരി സ്വദേശി പി. അബൂബക്കർ സിദ്ദീഖ് സിവിൽ സർവിസിലെത്തുന്നത്. മികച്ച സർക്കാർ ജോലി എന്ന ലക്ഷ്യത്തിലാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. പി.ജിക്കുശേഷം എസ്.കെ.എസ്.എസ്.എഫും മസ്കത് സുന്നി സെന്‍ററും സംയുക്തമായി നൽകിയ സ്കോളർഷിപ് സിവിൽ സർവിസ് പഠനത്തിനും ഡൽഹിയിൽ പോകുന്നതിനും പ്രചോദനമായി. ഡൽഹി ജെ.എൻ.യുവിൽ എം.ഫില്ലിനായി എത്തിയതോടെയാണ് ആത്മാർത്ഥമായി ശ്രമിക്കുന്നത്. എം.ഫിൽ പഠനത്തോടൊപ്പം സ്വന്തമായിട്ടായിരുന്നു പഠനം. ജനറൽ സ്റ്റഡീസിലെ ഒരു പേപ്പറിന് മാത്രമാണ് ക്രാഷ് കോഴ്സ് എടുത്തത്.
നിലവിൽ ഝാർഖണ്ഡിലെ കൃഷി, മൃഗസംരക്ഷണ, സഹകരണ വകുപ്പ് സെക്രട്ടറിയാണ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സെക്രട്ടറി, മിനറൽ ഡെവലപ്മെന്റ് കോർപേറഷൻ, മൈനിങ് ആൻഡ് എക്സ്പ്ലോറേഷൻ കോർപറേഷൻ ചെയർമാൻ പദവികളുടെ ചുമതലയുമുണ്ട്. വിവിധ വകുപ്പുകളുടെ സെക്രട്ടറി സ്ഥാനവും ബിർസ കാർഷിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനവും വഹിച്ചു. 2015ൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് മികച്ച കലക്ടർക്കുള്ള പുരസ്കാരം നേടി.
കുഴിമണ്ണ ഗവ. എൽ.പി സ്കൂൾ, ഒഴുകൂർ ഗവ. യു.പി സ്കൂൾ, ഒഴുകൂർ ക്രസന്‍റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. ബിരുദപഠനം ഫാറൂഖ് കോളജിൽ, സോഷ്യോളജിയിൽ ബംഗളൂരു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം. ജെ.എൻ.യുവിൽനിന്നും എം.ഫിൽ. ഭാര്യ: ഡോ. ജസീന (റാഞ്ചി മെഡിക്കൽ കോളജ്). മക്കൾ: ഇഷാൻ മുഹമ്മദ്, ഇഫാസ് മുഹമ്മദ്, ഇഷൽ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.