മലപ്പുറത്തിന്‍റെ സിവിൽ സർവിസ്: രാഷ്ട്ര നിർമാണ പ്രക്രിയയുടെ ഭാഗമാകാം -മുഹമ്മദലി ശിഹാബ്
text_fieldsനിശ്ചായദാർഢ്യം മാത്രം കൈമുതലാക്കി പ്രതിസന്ധി സാഹചര്യങ്ങളെ എല്ലാം പൊരുതി തോൽപ്പിച്ച് സിവിൽ സർവിസ് എന്ന രാജ്യത്തെ ഉയർന്ന പരീക്ഷയിൽ നേട്ടം കൊയ്തയാളാണ് മുഹമ്മദലി ശിഹാബ്. നിരവധി മത്സര പരീക്ഷകളിൽ വിജയം നേടിയ എടവണ്ണപ്പാറ സ്വദേശി ശിഹാബിന് സിവിൽ സർവിസ് റാങ്ക് പട്ടികയിലും ഇടംപിടിക്കാൻ സാധിച്ചു. 2011 ബാച്ചിൽ 226 ാം റാങ്കുകാരനായാണ് ശിഹാബ് സിവിൽ സർവിസിൽ പ്രവേശിക്കുന്നത്. മുക്കം അനാഥാലയത്തിൽ പഠിച്ച് വളർന്ന ശിഹാബ് നാഗാലാന്‍റ് കാഡറിൽ 2012 ജൂലൈയിലാണ് സർവിസിൽ പ്രവേശിക്കുന്നത്.
ശിഹാബ് താൻ പിന്നിട്ട ജീവിത കഥകളുമായി 'വിരലറ്റം' പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു. നിരവധി മത്സര പരീക്ഷകളിൽ വിജയം നേടിയതിന് ശേഷമാണ് സിവിൽ സർവിസിനായി ശ്രമം ആരംഭിച്ചത്. ഒന്നിന് പിറകെ പി.എസ്.സി നിയമന ഉത്തരവുകൾ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സിവിൽ സർവിസ് മോഹം തലക്ക് പിടിക്കുന്നതും കഠിന പരിശീലനം നടത്തുന്നതും. പരിശീലന കാലയളവിന് ശേഷം കൊഹിമ ജില്ലയിലെ സുബ്സ സബ് ഡിവിഷനിൽ സബ് കലക്ടറായാണ് തുടക്കം. പിന്നീട് മ്യാൻമർ അതിർത്തിയായ കിഫ്റെ ഉൾപ്പെടെ മൂന്ന് ജില്ലകളുടെ കലക്ടർ സ്ഥാനം വഹിച്ചു. നിലവിൽ ഊർജ വകുപ്പ് സെക്രട്ടറിയാണ്. ഭാര്യ: ആയിഷ ഫെമിന (ഗവ. സ്കൂൾ, അധ്യാപിക). മക്കൾ: ലിയ നവൽ, ലസിൻ അഹമ്മദ്, ഐയ്റ നവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.