പശ്ചാത്തലമല്ല, വേണ്ടത് ലക്ഷ്യബോധം -ജുനൈദ്
text_fieldsകഠിന പ്രയത്നത്തിനൊടുവിൽ രണ്ടാമൂഴത്തിലാണ് വേങ്ങര ഊരകം വെങ്കുളം സ്വദേശി പി.പി. മുഹമ്മദ് ജുനൈദിന് സിവിൽ സർവിസ് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചത്. 200ാം റാങ്കിലെത്തിയ ജുനൈദിന് ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമായത് പിതാവ് മദ്റസ അധ്യാപകനായ പുത്തൻ പീടിയേക്കൽ അബ്ദുൽ ജബ്ബാർ ബാഖവിയും ഉമ്മ സയ്യിദ ഖാത്തുനും നൽകിയ പ്രചോദനമായിരുന്നു. ഐ.എ.എസ് കിട്ടണമെന്ന ആഗ്രഹത്തോടെ തന്നെയായിരുന്നു ശ്രമിച്ചത്. സ്കൂൾ പഠനകാലത്ത് തോന്നിയ മോഹം എൻജിനീയറിങ് പഠനസമയത്തും തുടർന്നു. ഊരകം നെല്ലിപറമ്പ് ഗവ. മോഡൽ എൽ.പി സ്കൂൾ, നെല്ലിപറമ്പ് പി.എം.എസ്.എ എ.യു.പി.എസ്, ഊരകം മർകസുൽ ഉലൂം ഹൈസ്കൂൾ, എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പഠനം.
തിരുവനന്തപുരം സി.ഇ.ടിയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദം. രണ്ടുവർഷത്തോളം ബംഗളൂരു ഐ.ഐ.എമ്മിൽ ജോലി ചെയ്തു. പിന്നീട് ജോലി രാജിവെച്ച് രണ്ടുവർഷം പരീക്ഷക്കായി മുഴുവൻ സമയ പഠനമായിരുന്നു. രാജസ്ഥാൻ കാഡറിലാണ് നിയമനം ലഭിച്ചത്.
ശ്രീഗംഗനഗർ ജില്ലയിൽ അസി. കലക്ടറായിട്ടായിരുന്നു പരിശീലനം. ജാലാവാഡ്, ഭരത്പൂർ ജില്ലകളിൽ സബ് കലക്ടർ (സബ് ഡിവിഷനൽ മജിസ്ട്രേറ്റ്) ആയിരുന്നു. ഈ വർഷം ജനുവരി മുതൽ ശ്രീഗംഗനഗർ ജില്ല പരിഷത്ത് ചീഫ് എക്സിക്യൂട്ടിവ് (ജില്ല വികസന കമീഷണർ). ഭാര്യ: ഡോ. ഹന്ന (കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.