മലപ്പുറത്തിന്‍റെ സിവിൽ സർവിസ്: ചെറുപ്രായത്തിൽ മികച്ച അവസരങ്ങൾ ലഭിക്കും -ആനന്ദ്
text_fields2016ൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 33ാം റാങ്കും കരസ്ഥമാക്കിയാണ് വളാഞ്ചേരി കാവുംപുറം സ്വദേശി ഒ. ആനന്ദ് സിവിൽ സർവിസിലെത്തുന്നത്. ചെറുപ്രായത്തിൽ തന്നെ വൈവിധ്യമാർന്ന മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുമെന്നതാണ് സിവിൽ സർവിസ് പ്രത്യേകത. കുറഞ്ഞ കാലയളവിൽ തന്നെ ആനന്ദിന് മൂന്ന് മേഖലകളിൽ സേവനം അനുഷ്ഠിക്കാൻ സാധിച്ചു. ആന്ധ്ര കാഡറിൽ ജോലി ചെയ്യുന്ന ആനന്ദ് ഇപ്പോൾ പാർവതിപുരം നഗരസഭയിൽ ആറുമാസമായി ജോയന്‍റ് കലക്ടറാണ്.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പൂർത്തിയാക്കിയ ശേഷം രണ്ടുവർഷത്തെ സിവിൽ സർവിസ് പരിശീലനം. ഈസ്റ്റ് ഗോദാവരിയിൽ സബ് കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം. ഒരുവർഷത്തിനുശേഷം, ഗോദാവരി നദിക്ക് കുറുകെ നിർമിക്കുന്ന പോളവരം ഡാമിന്‍റെ പ്രോജക്ട് അഡ്മിനിസ്ട്രേഷൻ ചുമതല വഹിച്ചു. വളാഞ്ചേരിയിൽ ബിസിനസുകാരനായ ജയരാജന്‍റെയും മാവണ്ടിയൂർ ബ്രദേഴ്സ് എച്ച്.എസ്.എസിൽനിന്ന് വിരമിച്ച അധ്യാപിക മിനിയുടെയും മകനാണ്. ഭാര്യ: കാർത്തിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.