മലപ്പുറത്തിന്‍റെ സിവിൽ സർവിസ്: വി ഫോർ വിവേക്
text_fieldsമെക്കാനിക്കൽ എൻജിനീയറിങ്ങിൽനിന്ന് ചുവടുമാറ്റി സിവിൽ സർവിസിൽ വിജയ ചിഹ്നം കാണിച്ച വ്യക്തിയാണ് വിവേക് ജോൺസൺ. മലപ്പുറം മുണ്ടുപറമ്പിലെ മൂന്നാംപടിക്കൽ വീട്ടിൽ എം.ബി. ജോൺസൺ-നീന ദമ്പതികളുടെ മകനാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി)യിൽ ചേർന്ന് പഠിക്കാനായിരുന്നു ആഗ്രഹം. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഒന്നുമുതൽ പത്തുവരെ. ഐ.ഐ.ടി ലക്ഷ്യമിട്ട് രാജസ്ഥാൻ ജയ്പൂരിലെ ഇമാന്യുൽ മിഷൻ സീനിയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് ചേർന്നു. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്.
അവസാന വർഷത്തിലാണ് സിവിൽ സർവിസ് ആഗ്രഹം ഉദിച്ചത്. 2016ൽ തിരുവനന്തപുരം സിവിൽ സർവിസ് അക്കാദമിയിൽ ചേർന്നു. ആദ്യ രണ്ട് ശ്രമത്തിലും ഇന്ത്യൻ റവന്യൂ സർവീസി (ഐ.ആർ.എസ്)ലാണ് ഇടംപിടിച്ചത്. 2018 ലാണ് ഐ.എ.എസ് ലഭിക്കുന്നത്. മഹാരാഷ്ട്ര കാഡറിലായിരുന്നു നിയമനം. യവദ്മാൾ ജില്ലയിൽ അസി. കലക്ടറായിട്ടാണ് തുടക്കം. നിലവിൽ ചന്ദ്രപൂർ ജില്ലയിലെ ജില്ല പരിഷത്തിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) സ്ഥലം മാറ്റം ലഭിച്ചു. ഭാര്യ: മഞ്ജു അന്ന. മകൾ: ഹെലന. സഹോദരിമാർ: നീതു ജോൺസൻ, ജിനു ജോൺസൺ, ക്രിസ്റ്റി ജോൺസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.