ഹിജാബ് വിവാദത്തിന് പിന്നില്‍ വ്യക്തമായ വര്‍ഗീയ ആസൂത്രണം -സുഹ്റ മമ്പാട്
text_fieldsമലപ്പുറം: ഹിജാബ് വിവാദത്തിന് പിന്നില്‍ വ്യക്തമായ വര്‍ഗീയ ആസൂത്രമണെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്. പൗരാവകാശ ധ്വംസനത്തിനും സ്ത്രീവിരുദ്ധതക്കുമെതിരെ വനിത ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത് മതശാസനയുടെ ഭാഗമാണ്. ഈ വിഷയത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ഈ സ്വാതന്ത്ര്യം ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുക സ്വാഭാവികമാണ്. മതനിരപേക്ഷ സമൂഹം ഭരണാധികാരികളില്‍നിന്ന് പ്രതീക്ഷിക്കുന്നത് വിവേകത്തിന്റെയും നീതിയുടെയും സ്വരമാണ്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് വര്‍ത്തമാന ഭരണകൂടം രാജ്യം ഭരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡന്റ് കെ.പി. ജല്‍സീമിയ അധ്യക്ഷത വഹിച്ചു. എം.കെ. റഫീഖ, ഹാജറുമ്മ ടീച്ചര്‍, ബുഷ്റ ഷബീര്‍, റംല വാക്യത്ത്, സറീന ഹസീബ്, പി.കെ. മൈമൂന ടീച്ചര്‍, വി.കെ. സുബൈദ, ഖദീജ മൂത്തേടത്ത്, ആസ്യ ടീച്ചര്‍, നസീറ പുളിക്കല്‍, സുലൈഖ താനൂര്‍, കെ.പി. വഹീദ, അഡ്വ. റജീന, ശ്രീദേവി പ്രാക്കുന്ന്, നിയോജക മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.