Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവന; വ്യാപക പ്രതിഷേധം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവന; വ്യാപക പ്രതിഷേധം
cancel

മുഖ്യമന്ത്രി മാപ്പ് പറയണം -വി.എസ്. ജോയ്

മ​ല​പ്പു​റം: ജി​ല്ല​യെ അ​പ​മാ​നി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്തെ ‘ക്രി​മി​ന​ൽ​പ്പു​റം’ ആ​ക്കാ​നു​ള്ള ശ്ര​മം സു​ജി​ത് ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​ണ്. മോ​ദി പ്രീ​ണ​ന​ത്തി​ന് വേ​ണ്ടി എ​ത്ര ത​രം​താ​ഴാ​നും മു​ഖ്യ​മ​ന്ത്രി​ക്ക് മ​ടി​യി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് മ​ല​പ്പു​റം വി​രു​ദ്ധ പ്ര​സ്താ​വ​ന.

മോ​ദി​യു​ടെ വാ​ക്കും അ​മി​ത് ഷാ​യു​ടെ നാ​ക്കും ക​ട​മെ​ടു​ത്ത് പി​ണ​റാ​യി ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് യോ​ജി​ക്കു​ന്ന​ത​ല്ലെ​ന്നും വി.​എ​സ്. ജോ​യ് പ​റ​ഞ്ഞു.

അങ്ങേയറ്റം അപലപനീയം -എസ്.കെ.എസ്.എസ്.എഫ്

മ​ല​പ്പു​റം: സ്വ​ര്‍ണ​ക്ക​ട​ത്തി​ന്റെ​യും ഹ​വാ​ല​യു​ടെ​യും പേ​ര് പ​റ​ഞ്ഞ് ജി​ല്ല​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഈ​സ്റ്റ് ജി​ല്ല ക​മ്മി​റ്റി. സം​സ്ഥാ​ന​ത്തി​ന്റെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ സു​താ​ര്യ​വും നീ​തി​ബോ​ധ​ത്തോ​ടെ​യും കൈ​കാ​ര്യം ചെ​യ്യേ​ണ്ട അ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ലി​ന് ശ്ര​മി​ക്കു​ന്ന​തി​ന് പ​ക​രം രാ​ഷ്ട്രീ​യ​പ്രേ​രി​ത ആ​രോ​പ​ണ​മു​ന്ന​യി​ച്ച് മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളെ സം​ശ​യ​ത്തി​ന്റെ മു​ള്‍മു​ന​യി​ലാ​ക്കി സം​ഘ്പ​രി​വാ​റി​ന്റെ അ​ജ​ണ്ട​ക​ള്‍ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​യ​മാ​ണെ​ന്ന് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ജില്ലയെ പ്രശ്നവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം -കേരള മുസ്‍ലിം ജമാഅത്ത്

മ​ല​പ്പു​റം: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സൗ​ഹാ​ർ​ദ​ത്തി​ന്റെ കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം ജി​ല്ല​യെ രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​ശ്ന​വ​ത്ക​രി​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ളി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ൾ പി​ന്മാ​റ​ണ​മെ​ന്ന് കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ​തി​രെ ജി​ല്ല​യു​ടെ മ​ഹി​ത​മാ​യ പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന് ജാ​തി-​മ​ത-​ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണം. പ്ര​സി​ഡ​ൻ​റ് കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഊ​ര​കം അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി, മു​ഹ​മ്മ​ദ് മൂ​ന്നി​യൂ​ർ, സ​യ്യി​ദ് കെ.​കെ.​എ​സ്. ഫൈ​സി പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മുഖ്യമന്ത്രി പദവിയെ കളങ്കപ്പെടുത്തുന്നു -എസ്.വൈ.എസ്

മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റ​ത്തേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍, മു​ഖ്യ​മ​ന്ത്രി പ​ദ​വി​യു​ടെ മ​ഹ​ത്വ​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് സു​ന്നി യു​വ​ജ​ന സം​ഘം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം എ​ട​ക്ക​ര, അ​ബ്ദു​ല്‍ ഖാ​ദി​ര്‍ ഫൈ​സി കു​ന്നും​പു​റം, സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ബി.​എ​സ്.​കെ. ത​ങ്ങ​ള്‍ എ​ട​വ​ണ്ണ​പ്പാ​റ, കെ.​കെ.​എ​സ്. ബാ​പ്പു​ട്ടി ത​ങ്ങ​ള്‍, സി. ​അ​ബ്ദു​ല്ല മൗ​ല​വി വ​ണ്ടൂ​ര്‍, ഷാ​ഹു​ല്‍ഹ​മീ​ദ്, ഹ​സ​ന്‍ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ര്‍, ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ​റ​മ്പ്, സി.​എം. കു​ട്ടി സ​ഖാ​ഫി വെ​ള്ളേ​രി, ഫ​രീ​ദ് റ​ഹ്മാ​നി കാ​ളി​കാ​വ്, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റോഡ് ഉപരോധവുമായി യൂത്ത് ലീഗ്

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും റോ​ഡ് ഉ​പ​രോ​ധ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​പി. ശ​രീ​ഫ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഫി കാ​ടേ​ങ്ങ​ല്‍, ട്ര​ഷ​റ​ർ കെ.​പി. സ​വാ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​ൻ ഉ​ള്ളാ​ട്ട്, എ​സ്. അ​ദ്നാ​ൻ, സ​മീ​ർ ക​പ്പൂ​ർ, സ​ലാം വ​ള​മം​ഗ​ലം, റ​ബീ​ബ് ചെ​മ്മ​ങ്ക​ട​വ്, ശി​ഹാ​ബ് തൃ​പ്പ​ന​ച്ചി, ശി​ഹാ​ബ് അ​രീ​ക്ക​ത്ത്, കു​ഞ്ഞി​മാ​ൻ മൈ​ലാ​ടി, സ​ദാ​ദ് കാ​മ്പ്ര, എം.​എ​സ്.​എ​ഫ് സ്റ്റേ​റ്റ് ഉ​പാ​ധ്യ​ക്ഷ​ന്‍ ഫാ​രി​സ് പൂ​ക്കോ​ട്ടൂ​ർ, മ​ണ്ഡ​ലം ലീ​ഗ് സെ​ക്ര​ട്ട​റി എം.​പി. മു​ഹ​മ്മ​ദ്, സി.​പി. സാ​ദി​ഖ​ലി, സു​ഹൈ​ൽ പ​റ​മ്പ​ന്‍, എം.​ടി. മു​ഹ​മ്മ​ദാ​ലി, ടി. ​മു​ജീ​ബ്, ജ​സീ​ൽ പ​റ​മ്പ​ന്‍, ആ​ഷി​ഖ​ലി പ​ള്ളി​മു​ക്ക്, ഈ​സ്റ്റേ​ണ്‍ സ​ലീം, ഷൗ​ക്ക​ത്ത് ഉ​പ്പൂ​ട​ന്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalappuramProtestPinarayi Vijayan
News Summary - CM's statement against Malappuram; Widespread protest
Next Story