അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് സജ്ജം; അഞ്ചിന് നാടിന് സമർപ്പിക്കും
text_fieldsകുറ്റിപ്പുറം: ജില്ലയിലെ തൊഴില്‍ നൈപുണ്യ പരിശീലനത്തിനായുള്ള രണ്ടാമത്തെ കമ്യൂണിറ്റി സ്കില്‍ പാര്‍ക്കായ തവനൂര്‍ അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി. മേയ് അഞ്ചിന് രാവിലെ 11ന് മന്ത്രി ആർ. ബിന്ദു അസാപ് സ്കിൽ പാർക്ക് നാടിന് സമർപ്പിക്കും.
തവനൂർ മദിരശ്ശേരിയിൽ ദേശീയ പാതക്കരികെയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. 2020 ജനുവരിയിലാണ് സ്കിൽ പാർക്കിന്റെ നിർമാണം തുടങ്ങിയത്. കോവിഡും മറ്റു കാരണങ്ങളും കൊണ്ട് നിർമാണം വൈകുകയായിരുന്നു. യുവതലമുറക്ക് കമ്യൂണിറ്റി സ്കിൽ പാർക്കിലൂടെ മികച്ച തൊഴിൽപരിശീലനവും തൊഴിലും ലഭിക്കും. വെള്ളാഞ്ചേരി ഗവ. യു.പി സ്കൂളിന്റെ അധീനതയിലുണ്ടായിരുന്ന ഒന്നര ഏക്കറിൽ 18 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. അസാപ്പിന്റെ സേവനങ്ങൾ സാധാരക്കാർക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പാർക്ക് ആരംഭിച്ചത്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിൽ പരിശീലനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.