ആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമലപ്പുറം: പ്രസ് ക്ലബ് സ്ഥാപക പ്രസിഡൻറ് ആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി കെ.പി.എം. റിയാസ്, ട്രഷറർ സി.വി. രാജീവ്, നിർവാഹക സമിതി അംഗം കെ. ഷമീർ, മുൻ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി. സുനീര്‍, മലപ്പുറം ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, ജില്ല സെക്രട്ടറി എം.എ. റസാഖ് തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.
മലപ്പുറം: ആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അനുശോചിച്ചു. ജില്ലയിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണെന്നും പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സംഘാടകൻ എന്നീ നിലകളിൽ ശോഭിച്ചതായും അനുസ്മരിച്ചു.
മലപ്പുറം: ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറായിരുന്ന ആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ ജില്ല ലൈബ്രറി കൗൺസിൽ അനുശോചിച്ചു. സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ. പ്രമോദ് ദാസ്, അജിത് കൊളാടി, എ. ശിവദാസൻ, കെ. പദ്മനാഭൻ, കെ.വി. ബാലകൃഷ്ണൻ, കെ.എ. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
മലപ്പുറം: സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ല പ്രസിഡന്റ് പാലോളി കുഞ്ഞിമുഹമ്മദും സെക്രട്ടറി പി. ബാലകൃഷ്ണനും അനുശോചിച്ചു.
നഷ്ടമായത് മികച്ച പൊതുപ്രവർത്തകനെ
കൽപകഞ്ചേരി: ആദ്യകാല കമ്യൂണിസ്‌റ്റ് നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനും ആയിരുന്ന ആളൂര്‍ പ്രഭാകരന്‍റെ വിയോഗത്തിലൂടെ പൊതുസമൂഹത്തിന് നഷ്ടമായത് മികച്ച പൊതുപ്രവർത്തകനെ. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ആളൂര്‍ വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെത്തിയത്. മികച്ച സംഘാടകൻ, മികച്ച പ്രസംഗകൻ എന്നീ മേഖലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു.
സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, കാനം രാജേന്ദ്രന്, സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി തുടങ്ങിയവർ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.