Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടാലന്റ് ഹണ്ട് എക്സാം...

ടാലന്റ് ഹണ്ട് എക്സാം വിജയികൾക്ക് അനുമോദനം

text_fields
bookmark_border
ടാലന്റ് ഹണ്ട് എക്സാം വിജയികൾക്ക് അനുമോദനം
cancel

മലപ്പുറം: 'മാധ്യമ'വും തിരൂർ 'എലൈറ്റ് ലേണേഴ്സും' സംയുക്തമായി നടത്തിയ ഇ.എൽ.ടി.എസ്.ഇ 24 ടാലന്റ് ഹണ്ട് എക്സാം വിജയികളെ ഫെബ്രുവരി നാലിന് അനുമോദിക്കും. വൈകീട്ട് നാലിന് എലൈറ്റ് ലേണേഴ്സ് കാമ്പസിൽ വെച്ചാണ് പരിപാടി. അനുമോദന സദസ് തിരൂർ നഗരസഭാധ്യക്ഷ എ.പി.നസീമ ഉദ്ഘാടനം ചെയ്യും.

കരിയർ ആചാര്യ ജമാലുദ്ദീൻ മാളിക്കുന്ന് പങ്കെടുക്കും. ജനുവരി 14ന് തിരൂർ ഏഴൂർ ഗവ.എച്ച്.എസ്.എസിൽ പത്താംതരം വിദ്യാർഥികൾക്കാണ് പരീക്ഷ നടത്തിയിരുന്നു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.ജി.സി.എസ്.ഇ വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷയിൽ ഒന്നാം റാങ്കിന് 25,000 രൂപ ക്യാഷ് പ്രൈസ് നൽകും. രണ്ടാം റാങ്കിന് 15,000 രൂപയും മൂന്നാം റാങ്കിന് 10,000, നാലാം റാങ്കിന് 5,000, അഞ്ചാം റാങ്കിന് 2,000 രൂപയും നൽകും. പരീക്ഷ എഴുതിയ എല്ലാവർക്കും സ്കോളർഷിപ്പ് ലഭിക്കും. അനുമോദന ചടങ്ങിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talent Hunt Exam
News Summary - Congratulations to the Talent Hunt Exam Winners
Next Story