പൊന്മുണ്ടത്ത് ഭിന്നതകള്‍ മറന്ന് ലീഗും കോണ്‍ഗ്രസും ഒരുമിച്ച് സമര രംഗത്ത്
text_fieldsവൈലത്തൂര്‍: യു.ഡി.എഫ് സംവിധാനം നിലവിലില്ലാത്ത പൊന്മുണ്ടം പഞ്ചായത്തില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികൾ ഒരുമിച്ച് ധര്‍ണയുമായി രംഗത്ത്. വര്‍ഷങ്ങളായി പഞ്ചായത്ത്, സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ ഇരു പാര്‍ട്ടികളും നേര്‍ക്കുനേര്‍ പോരാടുകയായിരുന്നു. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും വെവേറെ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.
യു.ഡി.എഫ് സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്ന പരിപാടികളൊന്നും ഒന്നിച്ച് നടത്താതെ വേറിട്ട് നടത്തുകയായിരുന്നു പതിവ്. യു.ഡി.എഫ് സംവിധാനം കൊണ്ടുവരാന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന, ജില്ല നേതാക്കള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഇതിനിടയിലാണ് ഇരു പാര്‍ട്ടികളും ഒന്നിച്ച് മരം കൊള്ളക്കെതിരെ പൊന്മുണ്ടം വില്ലേജ് ഓഫിസിന് മുന്നില്‍ സമരത്തിനെത്തിയത്.
ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. നിയാസ് ഉദ്ഘാടനം ചെയ്തു. സി. ഗോപി അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്ദീൻ കുട്ടി, പുല്ലാട്ട് സിദ്ദീഖ്, എൻ. കുഞ്ഞിപ്പ ഹാജി, വെണു നായർ, സുബൈർ ഇളയോടത്ത്, ബഷീർ തടത്തിൽ, പി.കെ. അബ്ദുസലാം, പി. കുഞ്ഞാവ, മാനുപ്പ മണ്ണിങ്ങൽ, അബ്ദുമോൻ പത്തായപ്പുര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.