കെട്ടുങ്ങൽ ചിറ സംരക്ഷണം: നവകേരള സദസ്സിലെ നിവേദനത്തിന് തുടർ നടപടി
text_fieldsകാളികാവ്: ഉദരംപൊയിൽ കെട്ടുങ്ങൽ ചിറ സംരക്ഷണത്തിനു വേണ്ടി നവംബർ 30ന് നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ ഉദരംപൊയിൽ മോണിങ്ങ് സ്റ്റാർ ക്ലബ് സമർപ്പിച്ച നിവേദനം പരിഗണിച്ച് മേജർ ഇറിഗേഷൻ മഞ്ചേരി സബ് ഡിവിഷണൽ ഓഫിസ് ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു. 40 വർഷമായി പ്രദേശത്ത് പ്രവർത്തിക്കുന്ന ക്ലബ് ആണെന്ന പരിഗണനയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് പ്രാഥമിക പരിശോധനക്കും അളവെടുപ്പിനുമായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. ഇതേ ആവശ്യമുന്നയിച്ച് കാളികാവ് ചോക്കാട് പഞ്ചായത്തുകളിലെ വിവിധ സംഘടനകൾ നിവേദനം നൽകിയിരുന്നു. ഇറിഗേഷൻ വകുപ്പ് പരിശോധന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കുമെന്നും ടൂറിസം വകുപ്പുമായും ബന്ധപ്പെട്ട് വികസന സാധ്യതയുള്ള പ്രദേശമാണെന്നും ഓവർസിയർ പി. ജയരാജ് പറഞ്ഞു. പരിശോധനക്ക് ഓവർസിയർമാരായ പി. ജയരാജ്, കെ. രഹ്ന, സ്മിത എസ്. ദാസൻ, പി.കെ. സതി എന്നിവരും ക്ലബ് ചാരിറ്റി കൺവീനർ വി.അൻഷാബ്, പ്രസിഡന്റ് പി.കെ. റിയാസ് മോൻ, സെക്രട്ടറി ഒ.പി. ഷിഫിൻ, എ.എം. ബാബു, ഒ.പി. അസീസ്, എം. ലത്തീഫ്, എ. അഷ്റഫ്, ടി. അസീസ്, വി. അബ്ദുറഹിമാൻ, കെ.പി. ബഷീർ, കെ. ശംസുദ്ദീൻ എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.