ജില്ല പൈതൃക മ്യൂസിയ നിര്‍മാണത്തിന് ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ തുടക്കം
text_fieldsതിരൂരങ്ങാടി: കാത്തിരിപ്പിന് വിരാമമിട്ട് ജില്ല പൈതൃക മ്യൂസിയ നിര്‍മാണം ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ ആരംഭിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്താൻ നഗരസഭ ചെയർമാൻ പി.കെ. മുഹമ്മദ് കുട്ടി, മുനിസിപ്പൽ കൗൺസിലർ വി.വി. ആയിശുമ്മു, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യു.കെ. മുസ്തഫ എന്നിവർ സ്ഥലം സന്ദർശിച്ചു.
കെട്ടിടത്തിലെ പുതിയ നിര്‍മാണം ഒഴിവാക്കി പഴയ രീതിയിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പഴമ നിലനിര്‍ത്തി താഴത്തെ ടൈല്‍സുകള്‍ മാറ്റും. ചുറ്റുമതിലിനൊപ്പം കോമ്പൗണ്ട് ഇൻറർലോക്ക് ചെയ്യും. ശുചിമുറി നിര്‍മിക്കും. ഇതിനായി 58 ലക്ഷം രൂപയുടെ ടെൻഡര്‍ നടപടികളാണ് പൂര്‍ത്തിയായത്. നാലുകോടി രൂപയിൽ 58 ലക്ഷത്തിെൻറ പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചത്. മൂന്നര കോടിയുടെ രണ്ടാംഘട്ട നിര്‍മാണങ്ങള്‍ക്കുള്ള പ്രോജക്ട് തയാറായിട്ടുണ്ട്. ജില്ലയിലെ മറ്റു പൈതൃകങ്ങളും സാംസ്കാരിക മൂല്യങ്ങളും ജന ജീവിതവും കൃഷിയും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനാണ് പദ്ധതി തയാറാക്കിയത്.
മലബാര്‍ സമരം, വാഗണ്‍ ട്രാജഡി, പൂക്കോട്ടൂര്‍ സമരം എന്നിവയുടെ ചരിത്രം വിശദീകരിക്കുന്ന ചിത്ര രചനയും മറ്റ് പലയിടത്തായി കിടക്കുന്ന സൂക്ഷിപ്പുകളും ഡോക്യുമെൻറുകളും ഹജൂര്‍ കച്ചേരിയില്‍ ഉള്‍പ്പെടുത്തും. ഇപ്പോള്‍ ചെമ്മാടുള്ള ബ്രിട്ടീഷ് സൈനികരുടെ ശവകുടീരങ്ങള്‍ സംരക്ഷിക്കും. മലപ്പുറത്തിെൻറ ചരിത്രവും സംസ്കാരവും സ്വതന്ത്ര സമര ചരിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മിനി തിയറ്ററും ഇവിടെ ഒരുക്കും. ഡോക്യുമെൻററികള്‍, വിവിധ സ്വതന്ത്ര സമര ചരിത്രങ്ങളും മലപ്പുറത്തിെൻറ ജന ജീവിതവും സംസ്കാരവും പ്രതിപാദിക്കുന്ന പത്ത് ഗാലറികള്‍ എന്നിവയും മ്യൂസിയത്തിലുണ്ടാകും. എന്ത് സഹായം വേണമെങ്കിലും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.