മഞ്ചേരിയിലെ ഓക്സിജൻ പ്ലാൻറിന്റെ നിർമാണം പുനരാരംഭിക്കണം –എം.പിമാർ
text_fieldsമലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ കേന്ദ്ര സർക്കാറിെൻറ സഹായത്തോടെ അനുവദിച്ച ഓക്സിജൻ പ്ലാൻറിനെ മുൻഗണന പട്ടികയിൽനിന്ന് ഇല്ലാതാക്കിയ സാഹചര്യത്തിൽ നിർമാണം പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് എന്നിവർ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും അയച്ച അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെട്ടു.
നിർദിഷ്ട പ്ലാൻറ് നിർമാണത്തിന് ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ നിർമിതിയെ ഏൽപിച്ചത് പ്രകാരം യുദ്ധകാലാടിസ്ഥാനത്തിൽ ജോലി പുരോഗമിച്ചു വരുന്നതിനിയൊണ് മെഡിക്കൽ കോളജിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന കാര്യം പുറത്തു വന്നത്. ഇതോടെ, ആരംഭിച്ച ജോലികൾ നിശ്ചലാവസ്ഥയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ട് ഉടൻ ഈ പ്ലാൻറ് പൂർത്തിയാക്കാനുള്ള നിദേശങ്ങൾ നൽകണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
മലപ്പുറം: ജില്ലയിൽ േകാവിഡ് മൂലമുള്ള മരണനിരക്ക് നിയന്ത്രിക്കാൻ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ് പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ജില്ലയെക്കൂടി ഉൾപ്പെടുത്തി മുൻഗണന പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എം.പി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷവർധന് കത്തെഴുതി.
പ്ലാൻറുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ മലപ്പുറം ഉൾപ്പെടാത്തതിനെ തുടർന്ന് ദേശീയപാത അതോറിറ്റി പ്ലാൻറിെൻറ പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നേരേത്ത, അതോറിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാനം പ്ലാൻറിെൻറ അടിത്തറയുെട നിർമാണം പൂർത്തിയാക്കിയതായും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.