സ്വകാര്യബസുകള്‍ക്കുനേരെ തുടരാക്രമണം: അഞ്ച് പേർക്കെതിരെ കേസ്
text_fieldsചേര്‍ത്തല: തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ സ്വകാര്യ ബസുകള്‍ക്കുനേരേ തുടരാക്രമണം നടന്ന സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. എട്ടുപേര്‍ സംഭവത്തില്‍ ഉൾപ്പെട്ടതായാണ് വിവരം. ഇതില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാല്‍, പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. അക്രമത്തിനു പിന്നില്‍ ബി.എം.എസ് യൂനിയനാണെന്ന പരാതിയാണ് ഉടമ ഉയര്‍ത്തിയിരിക്കുന്നത്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ചൊവ്വാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം മാറ്റിവെച്ചു. അസോസിയേഷന് ഭാരവാഹികളുമായി പൊലീസ് നടത്തിയ ചര്‍ച്ചകളുടെ സാഹചര്യത്തിലാണ് സമരത്തില്‍നിന്നു പിന്മാറിയത്. ജനങ്ങളുടെ സൗകര്യവും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് സമരം ഒഴിവായതെന്ന് ഓപറേറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി ആര്. ബിജുമോന് പറഞ്ഞു.
സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസുകള്‍ക്കു നേരേ അക്രമം ഉണ്ടായത്. അസോസിയേഷന് താലൂക്ക് പ്രസിഡന്റ് കൂടിയായ പട്ടണക്കാട് അച്ചൂസില്‍ വി.എസ്. സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്ക് നേരേയാണ് തുടര്‍ ആക്രമണം നടന്നത്.
ബസുകളുടെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി സ്റ്റാന്‍ഡില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. ഇതില്‍ ബി.എം.എസ് യൂനിയനിലെ അംഗങ്ങളായ വാരനാട് സ്വദേശികളായ വിഷ്ണു എസ്. സാബു(32), എസ്. ശബരിജിത്ത്(26) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ ബസുടമക്കടക്കം പങ്കുണ്ടെന്നും കേസെടുക്കണമെന്നുമാണ് യൂനിയന്‍ ആവശ്യപ്പെടുന്നത്. ഇതിലും മൂന്നു പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.