അപകടങ്ങൾ തുടർക്കഥയായി കുന്തിപ്പുഴ; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തയാറാകാതെ അധികൃർ
text_fieldsചൊവ്വാഴ്ച അപകടം നടന്ന ചെമ്മലശ്ശേരി കുന്തിപ്പുഴ പാറക്കടവ് ഭാഗം
പുലാമന്തോൾ: കുന്തിപ്പുഴയുടെ ആഴങ്ങളിൽ അപകടം തുടർക്കഥയാവുന്നു. കഴിഞ്ഞ സെപ്റ്റംബർ 16ന് മൂർക്കനാട് സ്വദേശി കിളിക്കുന്നുകാവ് പാറക്കടവിൽ മുങ്ങി മരിച്ചിരുന്നു. ദുബൈയിൽ ജീവനക്കാരായ ഭാര്യയും ഭർത്താവും കിളിക്കുന്ന് കാവിൽ ബന്ധുവീട്ടിൽ വീട് കൂടൽ ചടങ്ങിനെത്തിയതായിരുന്നു.
അന്നേ ദിവസം ഉച്ചയോടെ പുഴ കാണാനെത്തി തൊട്ടടുത്ത വീട്ടിൽനിന്ന് മുണ്ട് വാങ്ങി പുഴയിലേക്കിറങ്ങുകയായിരുന്നു. പരിസരവാസികൾ നൽകിയ മുന്നറിയിപ്പ് അവഗണിച്ചിറങ്ങിയ ആളെ തൊട്ടടുത്ത ദിവസം രാവിലെ പാറക്കടവിൽനിന്ന് 200 മീറ്റർ താഴെ മുൾപ്പടർപ്പിൽ കുരുങ്ങി മരിച്ച നിലയിൽ മീൻപിടിക്കാനെത്തിയവരാണ് കണ്ടെത്തിയത്. മുന്നറിയിപ്പുകൾ നൽകിയാലും വേണ്ടപ്പെട്ട അധികൃതരും പൊതുജനങ്ങളും അവഗണിക്കുന്നതാണ് പതിവ്. കുന്തിയിലെ ആഴങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിക്കാനും അധികൃതർ ഇനിയും തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.