കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാരമ്പര്യ ചികിത്സാരീതികളെ തള്ളാനാകില്ല – ആരോഗ്യ മന്ത്രി
text_fieldsചേലേമ്പ്ര: കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാരമ്പര്യ ചികിത്സാരീതികളെ തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ചേലേമ്പ്ര പഞ്ചായത്തിൽ വിപുല സൗകര്യങ്ങളോടെ ഒരുക്കിയ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിെൻറയും യുനാനി ഡിസ്പെന്‍സറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.
ചേലേമ്പ്രയിൽ മികച്ച ചികിത്സ സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. ഇതോടെ വൈകുന്നേരം വരെയുള്ള ചികിത്സ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിെൻറ സൗകര്യം വിപുലപ്പെടുത്താന്‍ കെട്ടിട നിർമാണം പൂര്‍ത്തിയായി വരുകയാണ്. ഹോമിയോ ഡിസ്പെന്‍സറിക്ക് സൗകര്യമുള്ള സ്ഥലത്ത് സ്വന്തം കെട്ടിടം നിർമിച്ചു വരുകയാണ്. ഇതിന് പിന്നാലെയാണ് ആയുര്‍വേദ ആശുപത്രി കെട്ടിടവും യുനാനി ഡിസ്പെന്‍സറിയും യാഥാർഥ്യമാവുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തൊട്ടടുത്ത പഞ്ചായത്തുകളില്‍നിന്ന് നൂറുകണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന കേന്ദ്രമാണ് ചേലേമ്പ്ര ആയുര്‍വേദ ആശുപത്രി. അതിനാല്‍ തന്നെ 10 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രിയെ 30 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ആശുപത്രി വികസനത്തിനായി 17 ലക്ഷം രൂപ ആരോഗ്യ വകുപ്പില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ആലോപ്പതി, ആയുര്‍വേദ, ഹോമിയോ, ചികിത്സക്ക് സര്‍ക്കാര്‍ സംവിധാനമുള്ള സ്ഥിതിക്കാണ് മറ്റൊരു മേഖലയായ യുനാനി ഡിസ്പെന്‍സറി കൂടി അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവില്‍ 10 കിടക്കകളുള്ള ആശുപത്രിയില്‍ 30 കിടക്കകള്‍ക്കായുള്ള സൗകര്യമൊരുക്കാനായി ഡി.എം.ഒയോട് പ്രപ്പോസര്‍ സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. പഞ്ചായത്തിെൻറ തനത് ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം ഒരുക്കിയത്. ഇതിന് പുറമെ ആരോഗ്യ വകുപ്പില്‍നിന്ന് 17 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹിമാന്, പഞ്ചായത്ത് വികസനകാര്യ ചെയര്മാന് സി. അബ്ദുല്‍ അസീസ്, എ. സന്തോഷ് കുമാര്‍, ഭാരതീയ ചികിത്സ വകുപ്പ് ഡി.എം.ഒ ഡോ. കെ. സുശീല, മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. സവിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.