പഴഞ്ഞി കൂട്ടുകൃഷി സൊസൈറ്റി പടവ് ബണ്ട് തകർന്നു
text_fieldsചങ്ങരംകുളം: ഈ വർഷത്ത പുഞ്ച കൃഷിയുടെ നടീലിനായി പമ്പിങ് നടത്തിവന്നിരുന്ന പഴഞ്ഞി കൂട്ടുകൃഷി സൊസൈറ്റി പടവിലെ ബണ്ട് തകർന്നു. പമ്പിങ് തുടങ്ങി 15 ദിവസം പിന്നിടുമ്പോഴാണ് ബണ്ട് തകർന്നത്.
ഒരാഴ്ചക്കുശേഷം നടീലിനായുള്ള ഒരുക്കത്തിനിടെയാണിത്. നടീലിനായുള്ള ഞാറ്റടികളും ഒരുക്കിയിട്ടുണ്ട്. 600 ഏക്കറിലാണ് ഇവിടെ കൃഷി നടക്കുന്നത്. ബണ്ട് തകർന്നതോടെ കോൾനിലങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്ഫോർമർ ഒഴുക്കിൽ നിലംപതിക്കുകയും മോട്ടോർ ഷെഡും അതിലെ ഉപകരണങ്ങളും ഒഴുകിപ്പോകുകയും ചെയ്തു. ബണ്ട് പുനർനിർമാണം നടത്തി പമ്പിങ് തുടങ്ങാൻ കർഷകർ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. മാത്രമല്ല, ഞാറുകൾ മൂപ്പ് കൂടുകയും കൃഷിക്കായി വേറെ വിത്ത് ഒരുക്കേണ്ട അവസ്ഥയുമാണ്.
സാമ്പത്തിക നഷ്ടത്തിന് പുറമെ കൃഷിപ്പണി വൈകുന്നത് ജലക്ഷാമത്തിനും കാലവർഷ കെടുതികൾക്കും വഴിവെക്കുമെന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.