അധ്യാപകരിൽനിന്ന് പണം തട്ടിയ ദമ്പതികൾ 10 വർഷത്തിന് ശേഷം പിടിയിൽ
text_fieldsകാളികാവ്: അധ്യാപകരിൽ നിന്ന് പണം തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ കൊച്ചുപറമ്പില്‍ ലീലാമ്മ സക്കറിയ( 52), ചേലക്കല്‍ സക്കറിയ ലൂക്കോസ് (56) എന്നിവരാണ് ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിൽ കാളികാവ് സ്റ്റേഷനിലെ പ്രത്യേക സംഘത്തിെൻറ പിടിയിലായത്.
പുല്ലങ്കോട് ഗവ. ഹൈസ്കൂളിലെ അനധ്യാപികയായ ലീലാമ്മ പുരോഹിതനായ സക്കറിയ ലൂക്കോസുമായി ചേർന്നാണ് സ്കൂളിലെ അധ്യാപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. 2011ലായിരുന്നു സംഭവം. ഇരുവരും ചേർന്ന് അധ്യാപകസൊസൈറ്റി രൂപവത്കരിച്ചാണ് അധ്യാപകരിൽ നിന്ന് പണസമാഹരണം നടത്തിയത്.
പണത്തിന് പുറമെ അധ്യാപികമാരിൽ നിന്ന് 50 പവനോളം സ്വർണാഭരണങ്ങളും കൈക്കലാക്കി. നിക്ഷേപതുക തിരിച്ച് കൊടുക്കേണ്ട സമയമായപ്പോൾ മുങ്ങുകയായിരുന്നു. ജില്ല പൊലീസ് മേധാവി സുര്‍ജിത് ദാസ്, നിലമ്പൂർ ഡിവൈ.എസ്.പി. മുഹമ്മദ് ഷരീഫ് എന്നിവരുടെ നിര്‍ദേശ പ്രകാരം കാളികാവ് ഇന്‍സ്പെകര്‍ ജോഷി ജോസിെൻറ നേതൃത്വത്തിലാണ് ഇരുവരേയും കണ്ടെത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരായ കെ.ടി. ആഷിഫലി, സാനിര്‍ പുതുക്കുടി എന്നിവരാണ് ഗാസിയാബാദിൽ ഇരുവരേയും അറസ്റ്റ് ചെയ്ത് കാളികാവിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.