കോവിഡ് 3000 കടന്നു തന്നെ: 14 പഞ്ചായത്തുകളില്‍കൂടി നിരോധനാജ്ഞ
text_fieldsമലപ്പുറം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കോവിഡ് ബാധിതര്‍. 3,251 പേര്‍ക്കാണ് ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,145 ആയി. പുതുതായി രോഗബാധിതരായവരില്‍ 3,097 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ.
143 പേര്‍ക്ക് ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 660 പേർ കോവിഡ് ബാധിതരായി മരിച്ചതായും ഡി.എം.ഒ അറിയിച്ചു. 42,646 പേരാണ് വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളത്.
704 പേരാണ് പുതുതായി ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍െപ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,509 ആയി. ജില്ലതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253. പ്രാദേശികമായി ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ: മലപ്പുറം-202, മഞ്ചേരി-107, നിലമ്പൂർ- 104. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഉത്തരവിറക്കി.
പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്പകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലാണ് ഏപ്രില്‍ 30 വരെ സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അഞ്ചില്‍ കൂടുതലോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിയമലംഘനമായി കണക്കാക്കും.
സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, പൊതുഗതാഗത സംവിധാനം എന്നിവക്ക് സര്‍ക്കാര്‍ നിബന്ധന പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ആഘോഷങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും പൊതുജന പങ്കാളിത്തം അനുവദനീയമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.