അകലം മറക്കരുത്: മലപ്പുറത്ത് 935 പേർക്ക് കൂടി കോവിഡ്
text_fieldsമലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഓഫിസുകള്‍, മറ്റു കടകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, പൊതു വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കലക്ടര്‍ വി.ആര് പ്രേംകുമാര്‍ അറിയിച്ചു. ലോക് ഡൗൺ സമാനമായ നിയന്ത്രണം ഒഴിവാക്കാന്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യർഥിച്ചു. പുതുതായി ജില്ലയിൽ 935 പേർക്ക് കൂടി രോഗം സഥിരീകരിച്ചു. 18.86 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 4958 സാമ്പിളുകളാണ് പരിശോധിച്ചത്.
സാനിറ്റൈസര്‍ സൂക്ഷിക്കുകയും ഇടവിട്ട സമയങ്ങളില്‍ ഉപയോഗിക്കുകയും കൃത്യമായി മാസ്ക് ധരിക്കുകയും വേണം.
ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം.
ഇത്തരം സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പോകാതിരിക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും വേണം.
എല്ലാ സ്ഥാപനങ്ങളിലും ശരീരതാപനില പരിശോധിക്കാന്‍ സൗകര്യമൊരുക്കണം.
വിസ്താരം കുറഞ്ഞ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
പൊലീസ്, റവന്യൂ, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
15 മുതല്‍ 18 വയസ് വരെയുള്ള എല്ലാ കുട്ടികളും രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാന്‍ സമയമായവരും മുന്‍കരുതല്‍ ഡോസ് വാക്സിനേഷന് അര്‍ഹതയുള്ളവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.