കോവിഡ്: രക്ഷിതാക്കളിലൊരാൾ നഷ്ടമായവർക്ക് സഹായം
text_fieldsമലപ്പുറം: കോവിഡ് ബാധിച്ച് രക്ഷിതാക്കളിലൊരാള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം നല്കാന് ജില്ല പഞ്ചായത്ത് തീരുമാനം. ജില്ലയിൽ 370 പേരാണ് ഇത്തരത്തിലുള്ളത്. ജില്ലയിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടത് നാലുകുട്ടികൾക്കാണ്. സംസ്ഥാന സര്‍ക്കാറിെൻറ ധനസഹായം മാതാവും പിതാവും മരിച്ച കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ല പഞ്ചായത്തിെൻറ നടപടി. ഒന്ന് മുതല്‍ ഏഴു വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് 1000 രൂപയും എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് 2000 രൂപയും നല്‍കും. പദ്ധതി ഡി.പി.സി അംഗീകരിക്കുന്ന മുറക്ക് സഹായമെത്തുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ പറഞ്ഞു. സര്‍ക്കാറിെൻറ സഹായം കൂടുതല്‍ വിപുലപ്പെടുത്തണമെന്നും മാതാവോ പിതാവോ നഷ്ടപ്പെട്ട എല്ലാ കുട്ടികള്‍ക്കും സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.കെ.സി. അബ്ദുറഹിമാന് അവതരിപ്പിച്ച പ്രമേയം കെ.ടി. അജ്മല്‍ പിന്തുണച്ചു.
നിർദിഷ്ട കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും അലൈൻമെൻറ് ജനവാസ മേഖലയില്‍ നിന്നു മാറ്റി നിലവിലുള്ള റെയില്‍വേ ലൈനിനോട് സാമാന്തരമായി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെ റെയില്‍ പദ്ധതിയിലൂടെ നിരവധി സാധാരണക്കാരായ കുടുംബങ്ങളുടെ ജീവനും സ്വത്തും ഭീഷണിയിലാണ്. കൂടാതെ സാമൂഹിക പാരിസ്ഥിതിക ആഘാതത്തിനും വഴിവെക്കും. നിരവധി പരിസ്ഥിതി ലോല പ്രദേശങ്ങളും കൃഷിയിടങ്ങളും തിരുനാവായ, സൗത്ത് പല്ലാര്‍, തവനൂര്‍ പ്രദേശങ്ങളിലെ താമരപ്പാടങ്ങളും പക്ഷി സങ്കേതങ്ങളും സംരക്ഷിത ജൈവ വൈവിധ്യങ്ങളും തകര്‍ക്കപ്പെടുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഫൈസല്‍ എടശ്ശേരി അവതരിപ്പിച്ച പ്രമേയം വി.കെ.എം ഷാഫി പന്താങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.