കോവിഡ്: ചികിത്സക്ക് കൂടുതല്‍ സൗകര്യങ്ങള്‍
text_fieldsമലപ്പുറം: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗബാധിതര്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. 11 ചികിത്സ കേന്ദ്രങ്ങള്‍ കോവിഡ് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളാക്കി കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഉത്തരവിറക്കി.
രോഗികളുടെ ചികിത്സ പൂര്‍ണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങള്‍ സാഹചര്യമനുസരിച്ച് ഉയര്‍ത്തും. നിലവില്‍ ഏറ്റെടുത്ത കോവിഡ് ഫസ്റ്റ് ലൈന്‍/സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളുടെ വിവരങ്ങള്‍ ചുവടെ:
സ്ഥാപനം -എവറസ്റ്റ് ഹോസ്റ്റല്‍, കാലിക്കറ്റ് സര്‍വകലാശാല, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 250), സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 100), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്.
സ്ഥാപനം -ഐ.ജി.എം.ആര് നിലമ്പൂര്‍ സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 200), സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -100), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -നിലമ്പൂര്‍ നഗരസഭ.
സ്ഥാപനം -അല്‍ സഫ കാളികാവ് സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -125), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -കാളികാവ് ബ്ലോക്ക് പഞ്ചായത്ത്.
സ്ഥാപനം -കരിപ്പൂര്‍ ഹജ്ജ് ഹൗസ്, സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -250), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്.
സ്ഥാപനം -അല്‍ഷിഫ ഫാര്‍മസി ഹോസ്റ്റല്‍ കീഴാറ്റൂര്‍, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -300), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്.
സ്ഥാപനം -കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് തവനൂര്‍ സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -400), സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -100), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്.
സ്ഥാപനം -പൊന്നാനി എം.ഇ.എസ് കോളജ് ഗേള്‍സ് ഹോസ്റ്റല്‍, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -50), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -പൊന്നാനി നഗരസഭ.
സ്ഥാപനം -തിരൂരങ്ങാടി താലൂക്ക് ആശുപത്രി, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍ -250), സി.എസ്.എല്‍.ടി.സി (പുതിയ കെട്ടിടത്തില്‍ ഒരുക്കേണ്ട ബെഡുകള്‍ -89), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -സൂപ്രണ്ട്, താലൂക്ക് ആശുപത്രി.
സ്ഥാപനം -വണ്ടൂര്‍ താലൂക്ക് ആശുപത്രി, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 50), കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല -സൂപ്രണ്ട്, താലൂക്ക് ആശുപത്രി.
ഗവ. വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി പൊന്നാനി, കോവിഡുമായി ബന്ധപ്പെട്ട അമ്മമാരുടെയും കുട്ടികളുടെയും ചികിത്സക്കുള്ള പ്രത്യേക കേന്ദ്രം.
സര്‍ക്കാര്‍, പ്രൈവറ്റ്, പ്രൈവറ്റ് എംപാനല്‍ഡ് ആശുപത്രികളിലും ഇതിനനുബന്ധമായി ചികിത്സ ക്രമീകരണങ്ങള്‍ ഒരുക്കണം.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ബെഡുകളുടെ നില 163ല്‍നിന്ന് 300 ആയും തിരൂര്‍ ജില്ല ആശുപത്രിയില്‍ 28ല്‍നിന്ന് 55 ആയും പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ബെഡുകളുടെ എണ്ണം 50ല്‍നിന്ന് നൂറായും ഉയര്ത്തണണെന്നും കലക്ടര്‍ വ്യക്തമാക്കി. ഇതിനനുസൃതമായി ജീവനക്കാരെയും നിയമിക്കാൻ ഉത്തരവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.