Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ് ഭീതി:...

കോവിഡ് ഭീതി: മദ്യപിച്ച്​ നടുറോഡിൽ കിടന്നയാളെ മാറ്റിയത്​ മുക്കാൽ മണിക്കൂറിനുശേഷം

text_fields
bookmark_border
കോവിഡ് ഭീതി: മദ്യപിച്ച്​ നടുറോഡിൽ കിടന്നയാളെ മാറ്റിയത്​ മുക്കാൽ മണിക്കൂറിനുശേഷം
cancel

മഞ്ചേരി: മദ്യപിച്ച് നടുറോഡിൽ കിടന്നയാളെ മാറ്റിയത് 45 മിനിറ്റിന് ശേഷം. ചൊവ്വാഴ്ച രാവിലെ 10.30ന് മഞ്ചേരി കച്ചേരിപ്പടിയിലാണ് സംഭവം.

മദ്യപിച്ചയാൾ സ്വബോധമില്ലാതെ നടുറോഡിൽ കിടന്നതോടെ വാഹനങ്ങൾക്ക് കടന്നുപോകാനായില്ല. ഇതോടെ ചെറിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വ്യാപാരികൾ പലതവണ തലയിൽ വെള്ളംഒഴിച്ചു മദ്യപാനിയെ എഴുന്നേൽപിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കോവിഡ് ഭീതിയെ തുടർന്ന് എടുത്തുമാറ്റാൻ നാട്ടുകാർ തയാറായതുമില്ല.

ഒടുവിൽ അപ്രതീക്ഷിതമായി അതുവഴി വന്ന മെഡിക്കൽ കോളജ് ആർ.എം.ഒയും സംഘവുമാണ് ഇയാളെ റോഡിൽനിന്ന്​ മാറ്റി കിടത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.

ആർ.എം.ഒ ഡോ. സഹീർ നെല്ലിപറമ്പൻ, സ്​റ്റാഫ് നഴ്സ് ജിസ്​വിൻ, സൈക്യാട്രിക് കൗൺസിലർ ഷഫീഖ്, ബയോ മെഡിക്കൽ എൻജിനീയർ അനൂപ്, ഇലക്ട്രിക്കൽ എൻജിനീയർ നിയാസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeridrunken manCovid 19
Next Story