ചാരായം വാറ്റുന്നതിനിടയിൽ കോവിഡ് രോഗി പിടിയിൽ; പുലിവാല് പിടിച്ച് പൊലീസും എക്സൈസും
text_fieldsമലപ്പുറം: ചാരായം വാറ്റുന്നതിനിടയിൽ എടക്കര സ്വദേശിയായ കോവിഡ് രോഗി പിടിയിൽ. ചുങ്കത്തറ സ്വദേശി കൃഷ്ണൻ (54) ആണ് പിടിയിലായത്. ലോക്ഡൗൺ തുടങ്ങിയതോടെ കൃഷ്ണൻ വീടിെൻറ ടെറസ് വാറ്റ് കേന്ദ്രമാക്കുകയായിരുന്നു.
രഹസ്യ സന്ദേശത്തിെൻറ അടിസ്ഥാനത്തിൽ പൊലീസും, എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് വാറ്റുന്നതിനിടയിൽ ഇയാളെ പിടികൂടിയത്. വാറ്റുപകരണങ്ങളും മറ്റും പിടിച്ചെടുക്കുന്നതിനിടയിലാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന സന്ദേശം ആശുപത്രിയിൽ നിന്ന് വരുന്നത്. കൈയിൽ വന്ന് കയറിയ പ്രതിയെ എന്ത് ചെയ്യുമെന്ന ആലോചനകൾക്കൊടുവിൽ അറസ്റ്റ് ഒഴിവാക്കിയ സംഘം കേസെടുത്ത് പ്രതിയെ വീട്ടിൽ ക്വാറൻറീനിലാക്കിയാണ് മടങ്ങിയത്.
പ്രതി കോവിഡ് രോഗിയാണെന്നറിഞ്ഞതോടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരും ക്വാറൻറീനിൽ പോകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.