Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്ത കോവിഡ് രോഗിക്ക് സസ്പെൻഷൻ: കലക്ടർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

text_fields
bookmark_border
human right commission
cancel

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​തി​െൻറ പേ​രി​ൽ കോ​വി​ഡ് രോ​ഗി​യാ​യ അ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ്​ ചെ​യ്ത ജില്ല ക​ല​ക്ട​ർ 10 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. താ​നൂ​ർ ടൗ​ൺ സ്കൂ​ളി​ലെ അ​ധ്യാ​പി​ക സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​െൻറ ഉ​ത്ത​ര​വ്.

വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ് ഓ​ഫി​സ​റാ‍യി പ​രാ​തി​ക്കാ​രി​ക്ക് നി​യ​മ​നം ല​ഭി​ച്ചി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റി​വാ​യ വി​വ​രം മാ​ർ​ച്ച് 24നു​ത​ന്നെ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റെ അ​റി​യി​ച്ചു.

ഏ​പ്രി​ൽ ര​ണ്ടി​ന് നെ​ഗ​റ്റി​വാ​കു​ക​യും ഒ​മ്പ​ത് വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, കോ​വി​ഡ് പോ​സി​റ്റി​വാ​കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​മ​ല്ലെ​ന്നാ​ണ് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ന​ൽ​കി​യ മ​റു​പ​ടി​യെ​ന്ന് പ​രാ​തി​ക്കാ​രി ക​മീ​ഷ​നെ അ​റി​യി​ച്ചു. 16ന് ​പ​രാ​തി​ക്കാ​രി​യെ ജി​ല്ല ക​ല​ക്ട​ർ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. ഇ​തി​നെ​തി​രെ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സ​സ്പെ​ൻ​ഷ​ൻ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commissioncovid 19
News Summary - covid patient suspended for non-attendance on election duty: Human Rights Commission issues notice to Collector
Next Story