മലപ്പുറത്ത് മൂന്ന് നഗരസഭകളിലും 14 പഞ്ചായത്തുകളിലും കൂടി നിരോധനാജ്ഞ
text_fieldsകോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലുമാണ് പുതിയതായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച (ഏപ്രിൽ 30) രാത്രി 9:00 മണി മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ ഉണ്ടാവുക.
ഈ സ്ഥലങ്ങളിൽ 5 പേരിൽ അധികം കൂട്ടം കൂടരുത് എന്നടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകും. പൊലീസിെൻറ ആരോഗ്യ വകുപ്പിെൻറയും കർശന പരിശോധനകളും ഉണ്ടാകും.
കോവിഡിെൻറ രണ്ടാം വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ നേരത്തെ രണ്ടു ഘട്ടങ്ങളിലായി 24 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച 3,857 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 32.05 ശതമാനമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് വ്യാഴാഴ്ചയാണ്. ഇപ്പോൾ രോഗബാധിതരായി 32,001 പേരാണ് മലപ്പുറത്ത് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.