കോവിഡ് ടെസ്റ്റ്: സ്വകാര്യ ലാബുകൾ സര്‍ക്കാര്‍ അംഗീകൃത നിരക്ക് ഈടാക്കണം
text_fieldsമലപ്പുറം: കോവിഡ് പരിശോധനകള്‍ നടത്തുന്ന എല്ലാ സ്വകാര്യ ലാബുകളിലും സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആര്.ടി.പി.സി.ആര് (ഓപണ്‍) 2750 രൂപ, ജീന്‍ എക്സ്പെര്‍ട്ട് ടെസ്റ്റിങ് (സി.ബി നാറ്റ്) 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) 1500, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) സ്റ്റെപ്പ് 1 പോസിറ്റിവാകുകയാണെങ്കില്‍ മാത്രം) 1500, ആൻറിജന്‍ 625 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുകള്‍.
സര്‍ക്കാര്‍ സ്രവ ശേഖരണ കേന്ദ്രങ്ങള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് പരിശോധനക്ക് ആവശ്യമായ സ്രവം ശേഖരിക്കാൻ സര്‍ക്കാര്‍മേഖലയില്‍ 23 ആരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കി. മഞ്ചേരി മെഡിക്കല്‍ കോളജ്, താലൂക്ക് ആശുപത്രികളായ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, മലപ്പുറം, ജില്ല ആശുപത്രികളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളായ നെടുവ, താനൂര്‍, വെട്ടം, മാറഞ്ചേരി, എടപ്പാള്‍, വേങ്ങര, ഓമാനൂര്‍, എടവണ്ണ, മങ്കട, മേലാറ്റൂര്‍, വണ്ടൂര്‍, കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രം, പബ്ലിക് ഹെല്‍ത്ത് സെൻററുകളായ വളാഞ്ചേരി, ചുങ്കത്തറ, പൊന്നാനി ടി.ബി സെൻറര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് പരിശോധനക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.