കോവിഡ്: വിനോദസഞ്ചാര മേഖലയിൽ 33,674 കോടി നഷ്ടം
text_fieldsമലപ്പുറം: കോവിഡ് ഏൽപിച്ച കനത്ത ആഘാതത്തിൽ വിനോദസഞ്ചാരമേഖല. കഴിഞ്ഞവർഷം 33,674.73 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് വിനോദ സഞ്ചാരമേഖലയിലുണ്ടായത്. നിരവധി പേർക്ക് വരുമാനനഷ്ടത്തിനൊപ്പം തൊഴിലുമില്ലാതായി. കോവിഡ് തുടങ്ങിയ 2020 െഫബ്രുവരി മുതൽ വിദേശ വിനോദ സഞ്ചാരികളുടെയും മാർച്ച് മുതൽ ആഭ്യന്തര വിനോദസഞ്ചാരികളുടെയും വരവിൽ നെഗറ്റിവ് വളർച്ചനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ൽ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ 71.36 ശതമാനവും ആഭ്യന്തര സഞ്ചാരികളുെട വരവിൽ 72.86 ശതമാനവും കുറവ് രേഖപ്പെടുത്തി. വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 72.77 ശതമാനമാണ് കഴിഞ്ഞ വർഷം കുറവ് വന്നത്.
2019ലെ വരുമാനവുമായി താരതമ്യം ചെയ്യുേമ്പാൾ 2020ൽ 33,764.73 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വിദേശസഞ്ചാരികൾക്ക് പല രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയതും ഇന്ത്യയിലേക്ക് മിക്ക രാജ്യങ്ങളിൽനിന്നും വിമാന സർവിസില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഇൗ സാഹചര്യത്തിൽ ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പിെൻറ ശ്രമം. ഇതിനാവശ്യമായ നടപടികൾ സർക്കാർ ആരംഭിച്ചു. കഴിഞ്ഞ വർഷം അവസാന മാസങ്ങളിലും ഇൗ വർഷം തുടക്കത്തിലും ടൂറിസം മേഖല സജീവമായിരുന്നെങ്കിലും വീണ്ടും കോവിഡ് വ്യാപനമുണ്ടായതാണ് തിരിച്ചടിയായത്.
ഇൗ സമയത്ത് നൽകിയ ഇളവുകളാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ സഹായകരമായത്. ബീച്ച്, കായൽ, ഹിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സഞ്ചാരികൾ എത്താത്തത് േമഖലയെ ആശ്രയിക്കുന്ന എല്ലാവരെയും സാരമായി ബാധിച്ചു. ഹോട്ടൽ, റസ്റ്റാറൻറ്, ഹോം സ്റ്റേകൾ, സർവിസ്ഡ് വില്ലകൾ, ആയുർേവദ കേന്ദ്രങ്ങൾ, ടൂറിസം പാർക്കുകൾ എന്നിവെയല്ലാം നഷ്ടത്തിലാണ്. ടൂറിസം മെച്ചപ്പെടുത്തുന്നതിനായി നേരത്തേ ആസൂത്രണം ചെയ്ത പദ്ധതികളും മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.