തവനൂരിൽ സി.പി.എം നേതാവിനെ സ്ഥാനാർഥിയാക്കി യു.ഡി.എഫ്
text_fieldsതവനൂർ: തെരഞ്ഞെടുപ്പായിട്ടും തവനൂർ കോൺഗ്രസിലെ ഗ്രൂപ് പോര് നേതൃത്വത്തിന് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഐ ഗ്രൂപ് യോഗം മനഃസാക്ഷി വോട്ട് ചെയ്യാൻ തീരുമാനിച്ചു. പല വാർഡുകളിലും ഇടതുപക്ഷ സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായാണ് സൂചന.
അതേസമയം, അഞ്ചാം വാർഡ് കടകശ്ശേരിയിൽ സി.പി.എം നേതാവും നേരത്തെ പഞ്ചായത്ത് അംഗവുമായിരുന്ന ചന്ദ്രനെ സ്ഥാനാർഥി പ്രഖ്യാപിച്ചിരിക്കുകയാണ് യു.ഡി.എഫ് നേതൃത്വം. ഇതിന് പകരമായി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് ഹസ്സനെ സി.പി.എം 19ാം വാർഡ് മാട്ടത്ത് ഇടതു സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സര രംഗത്തിറക്കി.
19 ാം വാർഡ് കാലങ്ങളോളം മുസ്ലിം ലീഗിെൻറ കോട്ടയാണ്. വർഷങ്ങളായി വാർഡ് ലീഗിന് കൊടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ഹസ്സൻ കോൺഗ്രസ് വിട്ടത്. എന്നാൽ, മുന്നണി തിരുമാനപ്രകാരം 19 ാം വാർഡിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഇത് വിട്ടുകിട്ടാൻ ശ്രമിച്ചാൽ മുന്നണിയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
യു.ഡി.എഫ് ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തവനൂർ യു.ഡി.എഫ് സ്ഥാനാർഥികൾ:
വാർഡ് 1 ശരണ്യ രജീഷ് (ഐ.യു.എം.എൽ സ്വതന്ത്ര) , 2: വി.സി. ശംസുദ്ദീൻ (ഐ.യു.എം.എൽ) ,3 വിബിലി ദിലീപ് (ഐ.എൻ.സി), 4 രാധ സുരേഷ് (ഐ.യു.എം.എൽ), 5 കെ.പി. ചന്ദ്രൻ (യു.ഡി.എഫ് സ്വതന്ത്രൻ) , 6 കെ.വി പത്മജ (ഐ.എൻ.സി), 7 പ്രവിജ മഹേഷ് (ഐ.എൻ.സി), 8 സിന്ധു ബാലൻ (ഐ.യു.എം.എൽ), 9 ഷഹന ഫൈസൽ (ഐ.യു.എം.എൽ) 10 സി.എം. മുഹമ്മദ് (ഐ.യു.എം.എൽ), 11 കെ.പി. തങ്കമണി (ഐ.എൻ.സി) 12 വി.വി. അബ്ദുല്ല (ഐ.യു.എം.എൽ), 13 എം. ബാലകൃഷ്ണൻ (ഐ.എൻ.സി) 14 മുഹമ്മദ് എന്ന മാനു (ഐ.എൻ.സി), 15 ബിന്ദു (ഐ.യു.എം.എൽ), 16 ലളിത പ്രഭാകരൻ (ഐ.എൻ.സി), 17: സി. സുനിത (ഐ.എൻ.സി) 18 അബൂബക്ക൪ എന്ന മണി (ഐ.എൻ.സി), 19 എ. അബ്ദുല്ല (ഐ.യു.എം.എൽ ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.