സി.പി.എം ഭൂരിപക്ഷ വര്‍ഗീയതയെ തലോടുന്നു -–കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ഭൂരിപക്ഷ വര്‍ഗീയതയെ തലോടുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സംസാരിക്കുന്ന ഭാഷയില്‍ സി.പി.എം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ വര്‍ഗീയതയും മോശമാണ്. വര്‍ഗീയതയുടെ കാര്യത്തില്‍ തരംതിരിവിെൻറ ആവശ്യമില്ല.
ഏതുതരം വര്‍ഗീയതയും അപലപിക്കേണ്ടതാണ്. ന്യൂനപക്ഷ വികാരം മുതലെടുത്ത് വര്‍ഗീയ സമീപനം എടുക്കുന്ന ആളുകളോട് നാല് വോട്ടിന് വേണ്ടി കൂട്ടുകൂടിയ പാര്‍ട്ടിയാണ് സി.പി.എം. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതെ പ്രോത്സാഹിപ്പിക്കുന്നതും ഇതേ സി.പി.എം തന്നെ. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് വോട്ട് തട്ടണം എന്ന സമീപനം സി.പി.എമ്മിനുണ്ടെന്നത് തെളിയിക്കുകയാണ്. കേരളത്തിലെ വിവിധ ന്യൂനപക്ഷ ജനവിഭാഗങ്ങളോട് എന്നും അകല്‍ച്ച കാത്തുസൂക്ഷിച്ചവരാണ് സി.പി.എം. തെരഞ്ഞെടുപ്പടുക്കുന്ന ഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കും.എന്നാല്‍, ഭരണത്തിലേറുന്നതോടെ ഈ വിഭാഗങ്ങളെ മാറ്റിനിര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.