ഭാവന പീലിവിടർത്തിയാടി കുട്ടികളുടെ ക്യാമ്പ്
text_fieldsപൂന്താനം: പരിചയമുള്ള ഒരു ശബ്ദം കേട്ട് വീടിനു പുറത്തേക്കു വന്നു നോക്കിയപ്പോൾ മുറ്റത്ത് ഒരു ആൺമയിൽ പീലി വിടർത്തി നൃത്തം ചെയ്യുന്നു. ആ പീലികളിലൊന്ന് കിട്ടിയിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. അതു മനസ്സിലാക്കിയിട്ടെന്ന പോലെ മയിൽ മുറ്റത്ത് ഒരു പീലി പൊഴിച്ചിട്ടിട്ട് പറന്നു പോയി.
ഞാനതെടുത്തു കൊണ്ടുപോയി പുസ്തകത്തിനിടയിൽ വെച്ചു. ഇങ്ങനെ രസകരമായി കഥ മുന്നോട്ടു പോവുകയാണ്... ഇത് ആരും എഴുതിയ കഥയല്ല. അരീച്ചോല ഗ്രാമീണ വായനശാലയിലെ സർഗശേഷി വികസന ക്യാമ്പിൽ ഓരോ വരികളായി കൂട്ടികൾ കൂട്ടിച്ചേർത്ത് രൂപപ്പെടുത്തിയതാണ്.
ഒറിഗാമി, കൂട്ട കവിതരചന, വ്യക്തിത്വ വികാസം, അവധിക്കാല വിനിയോഗം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഏകദിന ക്യാമ്പും ബാലവേദിയും ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. പന്തലൂർ കുട്ടിക്കൂട്ടം പ്രവർത്തകരായ ഐ.പി. ബാബു, കെ.കെ. ഷൗക്കത്ത് എന്നിവർ ക്യാമ്പ് നയിച്ചു. അരീച്ചോല ഗ്രാമീണ വായനശാല സെക്രട്ടറി പി.കെ. ഇസ്മായിൽ, പി.കെ. ഷൈല, എം. അക്ബർ, സി.പി. അൽഫ, പി.കെ. ഷെസ, ശദാ അഫ്രിൻ, സി.പി. അജിൻസാൻ എന്നിവർ സംസാരിച്ചു. അഡ്വ. പി. നാവിദ്., പി.കെ. ദാവൂദ് മാസ്റ്റർ, ലൈബ്രേറിയൻ എം. ഷറഫുന്നിസ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.