അപകടകരമായ റംപിൾ സ്ട്രിപ്പ് മാറ്റൽ: നടപടി വൈകുന്നു, പ്രതിഷേധവുമായി യാത്രക്കാർ
text_fieldsമലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പുതുതായി സ്ഥാപിച്ച റംപിൾ സ്ട്രിപ്പുകൾ മാറ്റുന്ന നടപടി വൈകുന്നു. നേരത്തേ, റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിൽ സ്ട്രിപ്പുകൾ അപകടഭീഷണിയാണെന്ന ധാരണയിലെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇവ നീക്കം ചെയ്യണമെന്ന് യോഗം ശിപാർശ നൽകുകയും ചെയ്തിട്ടുണ്ട്. ദേശീയപാത വിഭാഗമാണ് ഇവ നടപ്പാക്കേണ്ടത്. വിഷയം സംബന്ധിച്ച് പഠനം നടത്തിയശേഷം നടപടി ആരംഭിക്കാമെന്നതാണ് അവരുടെ തീരുമാനം.
നേരത്തേ, മലപ്പുറത്തിനും ജില്ല അതിർത്തിയായ രാമനാട്ടുകര 11ാം മൈലിനും ഇടയിൽ പത്ത് ഇടങ്ങളിലാണ് സ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നത്. ഇതിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. ഇതിനിടെ മലപ്പുറത്തിനും പെരിന്തൽമണ്ണക്കും ഇടയിൽ രാമപുരത്തും കഴിഞ്ഞദിവസം പുതുതായി സ്ട്രിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
അപകട ഭീഷണി ചൂണ്ടിക്കാട്ടിയാണ് റോഡിലെ കട്ടികൂടി ഹമ്പ് രൂപത്തിലായ സ്ട്രിപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നത്. മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് വിഭാഗം സ്ഥലങ്ങളിൽ പരിശോധന നടത്തുകയും അപകടകരമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു ഇവ നീക്കം ചെയ്യണമെന്ന് ധാരണയിലെത്തിയത്.
തീരുമാനമെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. ജീവന് ഭീഷണിയാകുന്ന സ്ട്രിപ്പുകള്‍ മാറ്റണമെന്ന നിലപാടിലാണ് മോേട്ടാർ വാഹന വകുപ്പ്. ദേശീയതലത്തിൽ റോഡ് നിലവാരം ഉയർത്തുന്നതിെൻറ ഭാഗമായാണ് സ്ട്രിപ്പുകളെന്നാണ് ദേശീയപാത വിഭാഗത്തിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.