പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങാൻ വൈകുന്നത് പ്രതിഷേധാർഹം -വിസ്ഡം സ്റ്റുഡന്റ്സ്
text_fieldsപെരിന്തൽമണ്ണ: ഡി.എം.ഇയുടെ കീഴിലുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങാൻ വൈകുന്നത് വിദ്യാർഥികളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ഇന്റലക്ച്വൽ മീറ്റ്. മെയ് മാസം പ്ലസ് ടു ഫലം പുറത്തുവന്നതിനു ശേഷം ഏഴു മാസങ്ങൾ പിന്നിട്ടിട്ടും ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കാത്തത് നിരാശാജനകമാണ്. ഇത് വിദ്യാർഥികൾക്ക് വലിയ സമ്മർദം നൽകുന്നതോടൊപ്പം അടുത്ത വർഷത്തിലെ പരീക്ഷകളെയും അക്കാഡമിക്സിനെയും എല്ലാം സാരമായി ബാധിക്കുന്നുണ്ട്. ഭാവിയിൽ പ്ലസ് ടു ഫലം വന്നതിന് ശേഷം രണ്ട് മാസത്തിനകം കോഴ്സുകൾ ആരംഭിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഇന്റലക്ച്വൽ മീറ്റ് ആവശ്യപ്പെട്ടു.
2025 മെയ് 11ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായാണ് ഇന്റലക്ച്വൽ മീറ്റ് സംഘടിപ്പിച്ചത്. നജീബ് കാന്തപുരം എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറർ ഷബീബ് മഞ്ചേരി അധ്യക്ഷത വഹിച്ച സംഗമത്തിൽ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി നസീഫ്, സുബ്ഹാൻ അൽ ഹികമി വറ്റല്ലൂർ, സഫീർ താനൂർ, ഷംജാസ് കെ. അബ്ബാസ്, മുജീബ് സലഫി ചങ്ങലീരി, ഇർഷാദ് അസ്‌ലം തച്ചമ്പാറ, ജസീം പെരിന്തൽമണ്ണ, ഫസലുറഹ്മാൻ എ.ആർ നഗർ, മുഹ്സിൻ അരിപ്ര തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.