കാളികാവിലും ഡെങ്കിപ്പനി പടരുന്നു; അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsകാളികാവ്: മലയോര മേഖലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. കാളികാവ് ഗ്രാമപഞ്ചായത്തിൽ അടക്കാക്കുണ്ട് മേഖലയിൽ അഞ്ചുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. കാളികാവ് സി.എച്ച്.സി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ആരോഗ്യ വകുപ്പ് അധികൃതർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഉച്ചക്കുശേഷം അടിയന്തര യോഗം ചേർന്നു.ടാപ്പിങ് നടത്താത്ത റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വീടുകളിൽ നടത്തിയ പരിശോധനയിലും ഡെങ്കി പടർത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.