മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നു; വിവിധ കേസുകളിൽ 1,04,500 രൂപ പിഴ
text_fieldsമലപ്പുറം: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം 'ഓപറേഷൻ ഫോക്കസ് ത്രീ' പരിശോധന തുടരുന്നു. പരിശോധനയോടൊപ്പം തന്നെ ഓരോ നിയമലംഘനങ്ങളെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുകയും ചെയ്യുന്നുണ്ട്. മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ അനധികൃതമായി മോടി കൂട്ടിയ വാഹനങ്ങൾക്കെതിരെയും അമിത ഭാരം കയറ്റിയ വാഹനങ്ങൾക്കെതിരെയും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് ഹെൽമെറ്റും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിച്ചത് തുടങ്ങിയ 18 കേസുകളിലായി 1,04,500 രൂപ പിഴ ചുമത്തി. എൻഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ പി. ബോണി, കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ സംസ്ഥാനപാതകൾക്ക് കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണവും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.