കാലുകൊണ്ടാണ് ദേവികയുടെ പരീക്ഷ എഴുത്ത്; ഫലം എപ്ലസ്
text_fieldsപുളിക്കൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഭിന്ന ശേഷി വിദ്യാർഥികളെ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡ് ആദരിച്ചു.
കാഴ്ചപരിമിതരായ എബിലിറ്റിയിലെ പൂർവ വിദ്യാർഥികളായ ഹവ്വ ഫാത്തിമ, ഫാത്തിമ അൻഷി, നാജിയ, മുഹമ്മദ് റിസ്വാൻ, ഇഷാര, സുമയ്യ, ഐ.എ.എസ് അക്കാഡമി ഫൗണ്ടേഷൻ കോഴ്സിലെ വിദ്യാർഥികളായ ഉഷ, സോന, അനന്യ, സഫാദ്, അഖിൽ ബാബു, ഹരിത, കാലുകൊണ്ട് പ്ലസ് ടു പരീക്ഷ എഴുതി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദേവിക, ശാരീരിക വിഷമതകളോട് പൊരുതി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ നൗഫിയ, നസ്റിയ എന്നീ വിദ്യാർഥികളെ അനുമോദിച്ചു.
വിദ്യാർഥികൾക്ക് കരിയർ ഓറിയേഷൻ നൽകുകയും ചെയ്തു. അനുമോദന പരിപാടിയിൽ എബിലിറ്റി ഐ.എ.എസ് അക്കാദമി ഡയറക്ടർ ടി.പി. ഇബ്രാഹിം, ഉറവ ടോക്കിങ് ബുക്ക് ലൈബ്രറി ലൈബ്രേറിയൻ സി.എച്ച്. നബീല, ചീഫ് എഡിറ്റർ കെ. അബ്ദുല്ലത്തീഫ്, എബിലിറ്റി വൊക്കേഷനൽ ട്രെയിനിങ് സെൻറർ മാനേജർ എം. റസിയ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.