'ഭിന്നശേഷി സൗഹൃദ മലപ്പുറം' ശില്പശാല
text_fieldsമലപ്പുറം: 'ഭിന്നശേഷി സൗഹൃദ മലപ്പുറം' ആശയവുമായി ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കുന്നു. ഇതിെൻറ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ല സാമൂഹിക നീതി വകുപ്പ്, സി.ആര്.സി കോഴിക്കോട്, കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം, മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് എന്നിവയുടെ സഹകരണത്തോടെ മേല്‍മുറി മഅ്ദിന്‍ കാമ്പസില്‍ നടത്തിയ ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. നിലവില്‍ തദ്ദേശ സ്ഥാപന തലത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതോടൊപ്പം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ തയാറാക്കല്‍ എന്നിവ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശില്പശാല വേദിയായി. ജില്ല സാമൂഹികനീതി ഓഫിസര്‍ കെ. കൃഷ്ണമൂര്‍ത്തി ആമുഖ പ്രഭാഷണം നടത്തി. മഅ്ദിന്‍ അക്കാദമി ഗ്ലോബല്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയില്‍ മൂത്തേടം, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് സി.ആര്.സി ഡയറക്ടര്‍ ഡോ. റോഷന് ബിജിലി, ഡോ. ജവേദ് അനീസ് എന്നിവര്‍ ക്ലാസുകളെടുത്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.