Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരസ്​പരം കണ്ടെത്തി,...

പരസ്​പരം കണ്ടെത്തി, സഹദും ജസീലയും ഇനി ഒരുമിച്ച്​ നടക്കും

text_fields
bookmark_border
sahad and jaseela
cancel
camera_alt

സ​ഹ​ദും ജ​സീ​ല​യും

മലപ്പുറം: വൈകല്യം തളർത്തിയ ശരീരത്തോട്​ പൊരുതി പുതുജീവിതത്തിലേക്ക്​ കാലെടു​ത്തുവെക്കുകയാണ്​ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ കാമ്പസിലെ ഭിന്നശേഷിക്കാരായ സഹദും ജസീലയും. അരക്ക്​ താഴെ തളർന്ന്​ വീൽചെയറിലൂടെ ജീവിതം മുന്നോട്ട്​ കൊണ്ടുപോവുന്ന ഇരുവരും ഇനി അന്യോന്യം താങ്ങും തണലുമായി ഒരുമിച്ച്​ സഞ്ചരിക്കും. ഇവർ തമ്മിലുള്ള വിവാഹത്തിന്​ വേദിയാവുന്നതും വിവാഹത്തിന്​ എല്ലാ പിന്തുണയും നൽകുന്നതും​​ ഇവർ പഠിച്ച്​ ജോലി ചെയ്യുന്ന സ്ഥാപനമായ എബിലിറ്റി ഫൗണ്ടേഷൻ തന്നെയാണ്​. രണ്ട് വർഷം ഫാഷൻ ഡിസൈനിങ് പഠിച്ച്​ അതേ കാമ്പസിൽ തയ്യൽ ജോലി ചെയ്തു വരുന്ന ജസീല പെരിന്തൽമണ്ണ സ്വദേശിനിയാണ്​. മഞ്ചേരിയാണ്​ സഹദി​െൻറ സ്വദേശം.

എബിലിറ്റി ഫൗണ്ടേഷൻ കാമ്പസിൽ ശനിയാഴ്ച വൈകീട്ട്​ നാലിനാണ്​ ഇരുവരു​ം തമ്മിലുള്ള വിവാഹം. രണ്ടുപേരും അരക്ക് താഴെ ചലനശേഷി നഷ്​ടപ്പെട്ടവരാണ്. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചാണ് ജസീലക്ക് ചലനശേഷി നഷ്​ടമായത്. സഹദ് വൈകല്യങ്ങളോടെയാണ് ജനിച്ചത്. ഒരുപാട് പരീക്ഷണങ്ങളെ അതിജീവിച്ചാണ് രണ്ട്​ പേരും ജീവിതത്തിൽ മുന്നേറുന്നത്​. ജസീലക്ക് ബാല്യത്തിൽ തന്നെ മാതാപിതാക്കൾ നഷ്​ടപ്പെട്ടു. ബി.എ വരെ പഠിച്ച സഹദ്​ കമ്പ്യൂട്ടർ പഠനത്തിന്​ ചേർന്ന്​ ജോലിക്കായുള്ള പരിശീലനത്തിലാണ്​.

എബിലിറ്റി തിരൂരിൽ നടത്തിയ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വിവാഹാന്വേഷണ സംഗമം 'പൊരുത്തം' പരിപാടിയിലാണ് രണ്ടു പേരും കണ്ടുമുട്ടിയത്​. വിവാഹശേഷം ഇവർക്ക് എബിലിറ്റി ​െഗസ്​റ്റ്​​ ഹൗസിൽ തന്നെ താമസമൊരുക്കാനുള്ള തയാറെടുപ്പിലാണ്​ സ്ഥാപന ഭാരവാഹികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledMarried
News Summary - differently abled sahad and jaseela married
Next Story