രോഗികൾക്ക് ആശ്വാസമേകാൻ മരുന്ന് സൊസൈറ്റിയുമായി മലപ്പുറം ജില്ല പഞ്ചായത്ത്
text_fieldsമലപ്പുറം: രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതിന് ജില്ല പഞ്ചായത്ത് സൊസൈറ്റി ആരംഭിക്കും. വൃക്കരോഗികൾക്കും ഡയാലിസിസിന് വിധേയമാവുന്നവർക്കും മറ്റ് അനുബന്ധ അസുഖങ്ങളുള്ളവർക്കും ഇത് ഉപകാരപ്പെടും.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നിലവില്‍ ഇത്തരം രോഗികള്‍ക്ക് വിവിധ മരുന്ന് വിതരണ ഏജന്‍സികളില്‍ നിന്നും മരുന്ന് വാങ്ങി നൽകുന്നതിനായി വലിയ തുക ചെലവ് വരുന്നുണ്ട്.
സൊസൈറ്റി രൂപവത്കരിച്ച് സ്വന്തം ഫാര്‍മസി തുടങ്ങി മരുന്ന് നല്‍കുന്നതിലൂടെ ഇടനില കമീഷന് അടക്കം ഒഴിവാക്കി ചെലവ് കുറക്കാന്‍ കഴിയും.
പദ്ധതി യാഥാര്‍ഥ്യമാകുന്നതിലൂടെ ജില്ല പഞ്ചായത്തിനും രോഗികള്‍ക്കും സാമ്പത്തികമായി ലാഭമുണ്ടാകും. വിശദ പദ്ധതി രേഖ ഉടന്‍ തന്നെ വിദഗ്ധ സമിതിയുമായി ആലോചിച്ച് നടപ്പാക്കും.
കരാര്‍ പ്രകാരം തുക ലഭിക്കാത്ത സാഹചര്യത്തില്‍ കോഴിമാലിന്യം ശേഖരിക്കാന്‍ അനുമതി നല്കിയ ആറ് ഏജന്‍സികളുടെ കരാര്‍ റദ്ദാക്കാന്‍ ജില്ല പഞ്ചായത്ത് തീരുമാനിച്ചു. ഒമ്പത് മാസത്തോളമായി തുക ഏജന്‍സികള്‍ കൈമാറിയിട്ടില്ല.
കിലോക്ക് പഞ്ചായത്തുകള്‍ക്ക് 50 പൈസയും ജില്ല പഞ്ചായത്തിന് 25 പൈസയും നിരക്കിലാണ് ആറ് ഏജന്‍സികള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കോഴി മാലിന്യം ശേഖരിക്കാന്‍ അനുമതിയുണ്ടായിരുന്നത്. പുതുതായി ചുമതലേറ്റ ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാറിന് ഭരണ സമിതി യോഗത്തില്‍ സ്വീകരണം നല്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
'ഹാപ്പി' പാൽ ഉൽപന്നങ്ങൾ വിപണിയിലിറക്കും
മലപ്പുറം: മില്‍മയെപ്പോലെ സ്വന്തം ബ്രാന്‍ഡില്‍ പാല് ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന് ജില്ല പഞ്ചായത്ത്. ഹാപ്പി എന്ന ബ്രാന്‍ഡിലാകും പാലും ഉൽപന്നങ്ങളും വിപണിയിലെത്തിക്കുക. ഇതിനായി സൊസൈറ്റികളില്‍ നിന്നും പാല് ശേഖരിക്കും. എ.ടി.എം മാതൃകയിൽ പാല് പാക്കുകള്‍ ഉപഭോക്താവിന് ലഭിക്കുന്നതിനുള്ള സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
ചരിത്ര സ്മാരകങ്ങൾ ജനകീയ പങ്കാളിത്തത്തോടെ
മലപ്പുറം: മലബാര്‍ സമരവുമായി ബന്ധപ്പെട്ട് പൂക്കോട്ടൂര്‍, ചോക്കാട് എന്നിവിടങ്ങളില്‍ ചരിത്രസ്മാരകങ്ങൾ നിര്‍മിക്കുന്നത് ജനകീയ പങ്കാളിത്തത്തോടെ. ഇതിനുള്ള നിര്‍മാണ ചെലവും സ്ഥലവും കണ്ടെത്തും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായില്‍ മൂത്തേടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.