നാടും നഗരവും കീഴടക്കി തെരുവുനായകൾ; പുറത്തിറങ്ങാൻ ഭയന്ന് ജനം
text_fieldsമലപ്പുറം: നാടും നഗരവും കീഴടക്കി തെരുവുനായ്ക്കൾ വിലസുേമ്പാൾ ഭീതിയുടെ നിഴലിൽ നടക്കുകയാണ് ജനങ്ങൾ. പകൽസമയങ്ങളിൽ പോലും തെരുവുനായ്ക്കൾ ആക്രമണം നടത്തുന്ന സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസങ്ങളിൽ ജില്ല സാക്ഷ്യം വഹിച്ചത്.
ഒരാഴ്ചക്കിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടേയും ഇവ കുറുകെച്ചാടി പരുക്കേല്‍ക്കുന്ന ഇരുചക്ര വാഹനയാത്രികരുടെയും എണ്ണവും കൂടിവരുകയാണ്.
മലപ്പുറം ടൗൺഹാൾ പരിസരത്ത് 20ലധികം നായ്ക്കളാണ് രാത്രി സമയങ്ങളിൽ കൂട്ടംകുടി ഭീഷണി ഉയർത്തുന്നത്. സിവിൽ സ്റ്റേഷൻ പരിസരത്തും നിരവധിയെണ്ണം അലയുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മലപ്പുറം-മഞ്ചേരി റോഡിലൂടെ പോയ ബൈക്ക് യാത്രികരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പ്രജനന നിരക്ക്് നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പദ്ധതി നിലച്ചതാണ് നായ്ക്കൾ പെരുകുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.
'ചലനമറ്റ്' എ.ബി.സി പദ്ധതി
ജില്ലയിൽ തെരുവുനായ് ആക്രമണം കൂത്തനെ വർധിക്കുേമ്പഴും നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള എ.ബി.സി പദ്ധതിക്ക് മെല്ലെപ്പോക്ക്. 2017ൽ ആരംഭിച്ച പദ്ധതിക്ക് ഇതുവരെ പ്രതീക്ഷിച്ച ഫലമുണ്ടാക്കാൻ സാധിച്ചിട്ടില്ല. രണ്ടുവര്‍ഷം മാത്രമാണ് പദ്ധതി കുറച്ചെങ്കിലും നടപ്പായത്. ഹ്യൂമന്‍ സൊസൈറ്റി ഇൻറര്നാഷനലിനായിരുന്നു പദ്ധതിയുടെ ആദ്യ ചുമതല. കരാര്‍ തീര്‍ന്നതോടെ പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപിച്ചു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചുമതലയായിരുന്നു കുടുംബശ്രീക്ക് കൈമാറിയത്.
കുടുംബശ്രീയുടെ കീഴില്‍ പ്രത്യേക പരിശീലനം ലഭിച്ച ടീമുകളാണ് നായ്ക്കളെ പിടികൂടാൻ ഏൽപിച്ചിരുന്നത്. ഇവരെ തന്നെയാണ് ജില്ലയിലുടനീളം എ.ബി.സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാൻ നിയോഗിച്ചത്.
വെറ്ററിനറി സര്ജന്മാരാണ് വന്ധീകരണ ശസ്ത്രക്രിയ നടത്തിയിരുന്നത്. പിടികൂടിയ നായ്ക്കളെ ശസ്ത്രക്രിയയിലൂടെ വന്ധീകരിച്ചതിനുശേഷം മൂന്നുദിവസം പരിചരണം നല്കി മുറിവുമാറിയതിനുശേഷം പിടികൂടിയ സ്ഥലത്തുതന്നെ തുറന്നുവിടുകയാണ് രീതി.
എന്നാൽ, ഏറെ പ്രതിഷേധങ്ങൾക്കുശേഷം 2019ല്‍ വീണ്ടും ആരംഭിച്ച എ.ബി.സി പദ്ധതി ഇനിയും എവിടെയുമെത്തിയിട്ടില്ല. പദ്ധതിയുടെ ഉദ്ഘാടന സമയത്തെ കൊട്ടിഘോഷങ്ങൾക്ക് ശേഷം പ്രവർത്തനങ്ങൾ മന്ദഗതിയിലേക്ക് പോവുകയാണുണ്ടായത്. പദ്ധതിക്ക് വേണ്ടത്ര ഫണ്ടില്ലാത്തതും തദ്ദേശ സ്ഥാപനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
കടിയേറ്റ് നിരവധിപേർ
കടിയേറ്റ് കഴിഞ്ഞദിവസം ഒരാൾ മരിച്ചതിനുപുറെമ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പാണ്ടിക്കാട്ട് അഞ്ചുപേർക്ക് കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ട് തുവ്വക്കാടും ചെറിയമുണ്ടത്തും തെരുവുനായുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിന് കുറുകെ ചാടിയും നായ്ക്കൾ അപകടമുണ്ടാക്കിയിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് മലപ്പുറം സിവിൽ സ്റ്റേഷനിൽ കാഴ്ചപരിമിതിയുള്ള യുവതിയെയും തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. ഒരുമാസം മുമ്പ് മഞ്ചേരിയിൽ ഡോക്ടർ ഉൾെപ്പടെ എട്ടുപേർക്കാണ് കടിയേറ്റത്.
വളർത്തുപക്ഷികളെയും വളർത്തുമൃഗങ്ങളെയും നായ്ക്കൾ ആക്രമിച്ച് പരിക്കേൽപിക്കുന്നതും െകാലപ്പെടുത്തുന്നതും പതിവായിട്ടുണ്ട്്. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ തെരുവുനായ് ആക്രമണത്തിൽ ഒരു ഫാമിലെ ആയിരത്തോളം കോഴികളായിരുന്നു െകാല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.