ഒന്നും തരേണ്ട...ഈ എള്ളൊന്ന് കൊയ്തെടുക്കാമോ?
text_fieldsമൂവാറ്റുപുഴ: കൊയ്തെടുക്കാൻ ആളെക്കിട്ടാത്തതിനാൽ മുടവൂർ ചാക്കുന്നത്ത് ക്ഷേത്രത്തിന് സമീപമുള്ള പാടശേഖരത്തിൽ എള്ള് കൃഷി ഉണങ്ങി നശിക്കുന്നു. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് വിരമിച്ച പ്രഫ. കൊച്ചുകുടിയിൽ ഡോ. വർഗീസ് പോളാണ് തരിശ് കിടന്നിരുന്ന അഞ്ചേക്കർ പാടത്തെ മൂന്നേക്കർ ഒരുക്കി എള്ള് കൃഷി ചെയ്തത്. ബാക്കി സ്ഥലത്ത് പച്ചക്കറി കൃഷിയും ചെയ്തു. എള്ള് നന്നായി വിളഞ്ഞെങ്കിലും കൊയ്തെടുക്കാൻ തൊഴിലാളികളെ കിട്ടിയില്ല.
എത്തുന്നവർ വൻകൂലി ആവശ്യപ്പെട്ടതോടെ വർഗീസ് പോൾ നാട്ടുകാർക്ക് എള്ള് സൗജന്യമായി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. വെറുതെ നൽകാമെന്നറിയിച്ചിട്ടും ആരും എത്താതായതോടെ ഇനി എന്ത് ചെയ്യുമെന്ന ചിന്തയിലാണ് പ്രഫസർ. വർഷങ്ങളായി തരിശായി കിടന്നപാടശേഖരമായതിനാൽ സമൃദ്ധമായാണ് എള്ള് വിളഞ്ഞത്. പാടം നിറയെ വിളഞ്ഞ എള്ള്കുറച്ചൊക്കെ വർഗീസ് പോൾ ആളെ വെച്ച് കൊയ്തെടുത്തു. ഇനിയും രണ്ടേക്കർ സ്ഥലത്ത് എള്ള് വിളഞ്ഞ് നിൽക്കുകയാണ്. 30,000ലധികം രൂപ ചെലവഴിച്ചാണ് ഇദ്ദേഹം കൃഷി ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.