മലപ്പുറം കുന്നുമ്മലിൽ െഡ്രെനേജ് നവീകരണത്തിന് തുടക്കം
text_fieldsമലപ്പുറം: ദേശീയപാത നവീകരണത്തിെൻറ ഭാഗമായി കുന്നുമ്മൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ അഴുക്കുചാൽ നവീകരണം തുടങ്ങി.
കോട്ടപ്പടിയിൽനിന്ന് കുന്നുമ്മലിലേക്ക് കയറുന്ന വളവിൽ വാഹനം തെന്നി െഡ്രെനേജിെൻറ വശങ്ങൾ ഇടിഞ്ഞിരുന്നു. ഇതേ തുടർന്നാണ് കോൺക്രീറ്റിട്ട് അഴുക്കുചാലിെൻറ ഇരു വശങ്ങളും ഭിത്തികെട്ടി ബലപ്പെടുത്തുന്നത്.
കൂട്ടിലങ്ങാടി-രാമനാട്ടുകര ദേശീയപാത നവീകരണത്തിെൻറ ഭാഗമായാണ് പ്രവൃത്തി. മച്ചിങ്ങൽ മുതൽ കിഴക്കേത്തല വരെ നാലുവരി പാത, കോട്ടപ്പടിയിൽ ഡിവൈഡർ, പാതയോരങ്ങളിൽ ആവശ്യമുള്ളിടങ്ങളിൽ െഡ്രെനേജ്, റോഡ് ബലപ്പെടുത്തൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. 71.59 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായതായി ദേശീയപാത അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.